Your Image Description Your Image Description

ബോംബ് പൊട്ടിയതാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം. മുഖ്യമന്ത്രിയുടെ ഓഫീസിലും കളക്ടറേറ്റിലും വിമാനത്താവളത്തിൽ ഉൾപ്പെടെ പലയിടത്തും ബോംബ് ഭീഷണി ദിവസം പ്രതി വർദ്ധിച്ചു വരുന്നതിനിടയിൽ ശരിക്കും ബോംബ് പൊട്ടിയത് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത വീടിനു മുന്നിലാണ്. കഴിഞ്ഞ ദിവസമാണ് ശോഭാസുരേന്ദ്രന്റെ വീടിനു സമീപത്തുള്ള വീടിനു മുന്നിൽ ഒരു സ്ഫോടനം ഉണ്ടായി എന്നും പറഞ്ഞ് ശോഭ ഉറങ്ങിക്കിടന്ന മുഴുവൻ ബിജെപി പ്രവർത്തകരെയും തന്റെ വീടിനു മുന്നിൽ വിളിച്ചു കാവൽ നിർത്തിയത് പോലീസിനെയും വിവരമറിയിച്ചു ദ്രുതഗതിയിൽ അന്വേഷണം നടത്തിയ പോലീസ് പൊട്ടിയത് ബോംബ് അല്ല ഓലപ്പടക്കമാണ് എന്നും അത് തൊട്ടടുത്ത വീട്ടിലെ പയ്യനെ കാണാൻ വന്ന അവന്റെ സുഹൃത്തുക്കൾ വിഷുവിന് വാങ്ങിവച്ചതിന്റെ ബാക്കി പടക്കം പൊട്ടിച്ചതാണ് എന്നുമുള്ള അന്വേഷണ റിപ്പോർട്ട് കൊടുത്തു. ഇതോടുകൂടി ശോഭ ട്രോളുകളിൽ നിറഞ്ഞു. എന്നാൽ അതുകൊണ്ടൊന്നും തോറ്റു പിന്മാറാൻ ശോഭ തയ്യാറല്ല അങ്ങനെ ഓലപ്പടക്കം ഒന്നും പൊട്ടിയാൽ പോരാ പൊട്ടുന്നെങ്കിൽ കുറഞ്ഞപക്ഷം ഒരു ബോംബ് തന്നെ പൊട്ടണം എന്ന് ഉറപ്പിച്ച് ശോഭ രംഗത്തിറങ്ങി. വീടിനു മുന്നിൽ പൊട്ടിയത് ബോംബ് അല്ല എന്നെ ഉദ്ദേശിച്ച് ആരോ സ്ഫോടനം നടത്തിയതാണ് അത് എന്നെ ഉദ്ദേശിച്ച് മാത്രമാണ് തൊട്ടടുത്ത വീടിനുള്ളിൽ കിടന്ന വെള്ള കാറ് എന്റെയാണ് എന്ന് കരുതി വീടുമാറി ആ വീടിന് മുന്നിൽ സ്ഫോടനം നടത്തിയത് ഇത് ആസൂത്രിതമാണ് കയ്യിൽ തെളിവുണ്ട് എന്നൊക്കെ പറഞ്ഞ് കൈരേഖയും ഫോണും സിസിടിവി ദൃശ്യങ്ങളും ഒക്കെയായി ഇന്നും ശോഭ മാധ്യമങ്ങളെ കണ്ടു.ഇതിപ്പോൾ ശരിക്കും നാഗവല്ലിയുടെ ചിലങ്ക ഇതല്ല എന്ന് സണ്ണി പറഞ്ഞപ്പോൾ ഉള്ള ഗംഗയുടെ രൂപഭാവത്തിൽ ആയി ശോഭ. അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല പൊട്ടിയത് ബോംബ് തന്നെയാണ്. ഇപ്പോൾ കുറ്റം മുഴുവൻ പോലീസിന് ആയിട്ടുണ്ട് പോലീസ് ആരെയോ രക്ഷിക്കാൻ വേണ്ടി ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ തൊടുത്തുവിട്ട ബോംബിനെ മാറ്റി ഓലപ്പടക്കമാക്കി തന്നെ ആക്ഷേപിച്ചതാണ് എന്ന് വരുത്തി തീർക്കാനാണ് ശോഭയുടെ വെപ്രാളം.കേന്ദ്രത്തിൽ മോദിയും അമിത് ഷായും ഒക്കെ പഹൽകാം ഭീകരാക്രമണത്തിന്റെ പ്രശ്നങ്ങളിലും അതിൽ വന്നുപോയ വീഴ്ചയുടെ അപാകതകൾ പരിഹരിക്കുന്നതിലും മുഴുകിയിരിക്കുമ്പോൾ ആണ് ശോഭ ഇവിടെ ഒരു ഓലപ്പടക്കത്തിന്റെ പേര് ബിജെപി നേതൃത്വത്തിന് ഉൾപ്പെടെ പിടിച്ചു കുലുക്കിയിരിക്കുന്നത്. എന്നാൽ വിഷു അല്ലേ ഓലപ്പടക്കം ഒക്കെ പലരും പൊട്ടിക്കും അതിനിത്ര കാര്യമാക്കേണ്ട കാര്യമില്ല എന്ന് ഇന്നലെ ഈ പി ജയരാജൻ ഈ വിഷയത്തിൽ പ്രതികരിച്ചതിനെതിരെയും ശോഭ പൊട്ടിത്തെറിച്ചു.ജയരാജനെ പോലെ ബോംബ് കൈകാര്യം ചെയ്ത് തനിക്ക് പരിചയമില്ല. ബോംബില്‍ പിഎച്ച്ഡി എടുത്ത ആളാണ് ഇ. പി. ജയരാജന്‍. ഇവിടെ പൊട്ടിയ ബോംബിനെ കുറിച്ച് എങ്ങനെ പറയാനാകുമെന്നുമായിരുന്നു ശോഭയുടെ പ്രതികരണം.ഇതിപ്പോൾ ചുരുക്കത്തിൽ വീടിനുമുന്നിൽ ഒരു ബോംബ് പൊട്ടാതെ ശോഭയ്ക്ക് ഉറക്കമില്ലെന്നായി. താൻ പോലീസ് സംരക്ഷണത്തിൽ ജീവിച്ചു കൊള്ളാമെന്ന് ആർക്കും വാക്കു കൊടുത്തില്ല എന്ന് നെഞ്ചുവിരിച്ച് ഏത് തോക്കിന്റെയും വെടിയുണ്ടയുടെയും മുന്നിൽ നിൽക്കുമെന്നും ഒക്കെ പ്രഖ്യാപിച്ചു. അതിനു പിന്നാലെ തനിക്കിനി ഒരു പ്രസംഗം ഉണ്ട് എന്ന് പൊതു പരിപാടികളിൽ പങ്കെടുക്കണമെന്നും വാലും ചുരുട്ടി പേടിച്ചു മൂലക്കുതുങ്ങില്ല എന്നും ബോംബെറിഞ്ഞ് അവരെ വെല്ലുവിളിച്ചു ശോഭാസുരേന്ദ്രൻ പിന്നാലെയാണ് പോലീസ് അന്വേഷണത്തിൽ തൊട്ട അയൽപക്കത്തെ വീട്ടിലെ പയ്യനെ കാണാൻ വന്ന നാലു സുഹൃത്തുക്കൾ രാത്രി മടങ്ങി പോകുന്ന വഴിയിൽ വിഷുവിന് വാങ്ങിയ നാല് ഓലപ്പടക്കം കയ്യിൽ സൂക്ഷിച്ചിരുന്നത് വീഡിയോ മുന്നിൽ വച്ച് പൊട്ടിച്ചതാണ് എന്നുള്ള വിവരം ലഭിക്കുന്നത്. ഓലപ്പടക്കം പൊട്ടിച്ചത് ഇത്ര വലിയ കേസ് ആകുമെന്ന് പിള്ളേരും കരുതിയില്ല. പേടിച്ച് ആരോടും പറയാതിരുന്നതാണ് എന്നും കുട്ടികൾ വെളിപ്പെടുത്തിയതോടെ ശോഭാസുരേന്ദ്രന്റെ ബോംബ് കഥ പൊട്ടിപ്പാളീസായി. അതിന്റെ നാണക്കേട് മറയ്ക്കാനാണ് പൊട്ടിയത് ബോംബ് തന്നെയാണ് എന്ന് ഉറപ്പിച്ചുകൊണ്ട് ശോഭാസുരേന്ദ്രൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് നിരത്തിയത്. അയൽപക്കത്തെ സ്ത്രീയുടെ കൂടി ആശങ്കയും ആകുലതകളും കാരണമാണ് ബിജെപി നേതൃത്വം ശോഭാസുരേന്ദ്രനും പോലീസിൽ പരാതി കൊടുത്തത് എന്നും ഇല്ലാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നൊരു ലക്ഷ്യം തനിക്കുണ്ടായിരുന്നില്ല എന്നും പറയുന്ന ശോഭ തലേദിവസം രാത്രി നടന്ന പല സംഭവങ്ങളും തിരക്കഥയെഴുതി പറയുന്നുണ്ട്.കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോൾ ശോഭ ഈ പറയുന്ന കഥ കേട്ട് ബിജെപി നേതൃത്വം തന്നെ ആകെ ന*** വെളുത്തിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *