Your Image Description Your Image Description

എല്ലാവരും പഹൽകാം വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടുകൂടി ആകെ ബുദ്ധിമുട്ടിലായത് ആശ മാരാണ്. സമരത്തിന് ഇറക്കിയവരും ഇല്ല കൊണ്ടുവന്നിരുത്തിയ വരും ഇല്ല കൂടെ നിന്നവരും ഇല്ല അവസാനം പവനായി ശവമായി എന്ന് പറഞ്ഞാൽ മതിയല്ലോ. മിനിക്കും കിട്ടിക്കൊണ്ടിരുന്ന കൈമടക്കൊക്കെ കുറഞ്ഞുതുടങ്ങിയ ലക്ഷണമുണ്ട് കേന്ദ്രസർക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുമായാണ് ഇപ്പോൾ മിനി മാധ്യമങ്ങളെ കണ്ടത്. ഇനിയും സെക്രട്ടറിയേറ്റിനു മുന്നിൽ ഇരുന്നാൽ വാർത്ത പ്രാധാന്യമുള്ള മറ്റ് വിഷയങ്ങൾ വരുമ്പോൾ തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന പ്രാധാന്യമൊക്കെ കുറഞ്ഞു വരുന്നതായി ആശ മാർക്കും മനസ്സിലായി. പഹൽകാൺ വിഷയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ നാലാം വാർഷികം തുടങ്ങി നിരവധി കാര്യങ്ങളാണ് തകൃതയായി നടക്കുന്നത്. അതിനിടയിൽ ആശ മാർ പഴംകഥയായി മാറി. കേന്ദ്രസർക്കാർ ഇൻസെന്റീവ് കൂട്ടി നൽകാമെന്നു പറഞ്ഞപ്പോൾ കരഘോഷം കൊണ്ട് മതിമറ എന്നാണ് സുരേഷ് ഗോപിയുടെ കയ്യും പിടിച്ച് ആശാത്ത ആളുകൾ മണിമുറ്റത്താവണി പന്തൽ പാടിയത് കണ്ടു മടങ്ങിയ സുരേഷ് ഗോപിയാണ് ഇന്ന് ഈ നിമിഷം വരെ ആഷമാർക്ക് അനുകൂലമായി ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല കാരണം സുരേഷ് ഗോപി അറിയാമല്ലോ ഇതൊക്കെ വെറും വാക്കാണെന്നും നടപ്പിലാക്കാൻ പോകുന്ന കാര്യമൊന്നുമല്ല എന്നും.
അതിനുശേഷം ആണ് വീണ ജോർജ് ജെപി നദ്ദയെ കണ്ടപ്പോൾ ആശമാരുടെ ഇൻസെന്റീവോ മറ്റാനുകൂല്യങ്ങളോ ഒന്നും വർദ്ധിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഇല്ല എന്ന് തീർത്തു പറഞ്ഞത്. സ്ഥിരം തൊഴിലാളികളാക്കി നിയമിക്കണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ കടുംപിടുത്തം പോലും കേന്ദ്രസർക്കാർ മുഖവിലക്കെടുത്തില്ല. എന്നാൽ അതൊന്നും പ്രശ്നമില്ല ഒരു വാക്ക് സുരേഷ് ഗോപിയും നഗ്നയും പറഞ്ഞാൽ പറഞ്ഞതാണ് എന്നായിരുന്നു വാദം. അതിനുപുറമെയാണ് ആശമാരുടെ സമരപ്പന്തലിൽ വന്നിരുന്ന അവരുടെ നേതാവ് തന്നെ ഒരിക്കൽ ഞങ്ങൾ സംസ്ഥാന സർക്കാരിനെതിരെയാണ് സമരം ചെയ്യുന്നത് കേന്ദ്രസർക്കാരിനെതിരെ അല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. ഡാ ഇന്നിപ്പോൾ മിനി പറയുന്നു കേന്ദ്രസർക്കാർ പറഞ്ഞ ഇൻസെന്റീവ് വർദ്ധന രണ്ടുമാസം കഴിഞ്ഞിട്ടും പ്രാബല്യത്തിൽ വന്നില്ല എന്നും ഞങ്ങൾക്കൊരു ചുക്കും കിട്ടിയിട്ടില്ല എന്ന് പറയാൻ രണ്ടുമാസം എടുത്തല്ലോ എന്ന് മാത്രമാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ മാത്രമല്ല കേന്ദ്രസർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ എനിക്ക് പറയാനുണ്ട് രണ്ട് സർക്കാരും ആശാത്ത ആളുകൾക്ക് എതിരാണെന്നും രണ്ടു കൂട്ടരും ആശാത്തൊഴിലാളികളെ കേൾക്കാനോ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനോ തയ്യാറാകുന്നില്ല എന്നുമാണ് മിനി എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് പഴയ ആവേശവും പ്രസരിപ്പും ഒന്നും ആ മുഖത്തും വാക്കുകളിലുമില്ല. നാലുതവണ ആശമാരുമായി ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ തയ്യാറായി എന്ന് പറയുന്ന മിനി ഓണറേറിയം കൂട്ടുന്ന കാര്യത്തിലും ഒരു രൂപ പോലും കൂട്ടിത്തരുന്ന കാര്യത്തിലും സർക്കാർ നടപടിയെടുത്തില്ല എന്ന് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ആശാന്മാരുടെ വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാം എന്നും അതിന്മേൽ തീർപ്പ് കൽപ്പിക്കാമെന്നും സാവകാശം തരാനും സർക്കാർ പറഞ്ഞത് ഒന്നും അംഗീകരിക്കാൻ ആവശ്യമാർ തയ്യാറായില്ല എന്ന കാര്യം മിനി ബോധപൂർവ്വം മറക്കരുത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മെയ് അഞ്ചു മുതൽ ജൂൺ 17 വരെ രാപ്പകൽ കാൽനടജാദ സംഘടിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ ഇകഴ്ത്തി ജനരോക്ഷം അഴിച്ചുവിടാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച ആശ മാർക്കൊക്കെ ഇപ്പോൾ ശൗര്യം കുറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രസർക്കാരും കുറ്റക്കാരാണ് എന്ന പ്രഖ്യാപിക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ വേണ്ടി കേരളം മുതൽ പാർലമെന്റ് മന്ദിരം വരെയെങ്കിലും ഈ കാൽനടജാഥ നടത്താതിരിക്കുന്നത് ഇനി മോശമാണ്. ദിവസക്കൂലി കൊടുത്തുകൊണ്ടിരുന്നവരുടെ ഒക്കെ ഖജനാവ് കാലിയായ ലക്ഷണമാണ് അവരൊക്കെ പലവിധ തിരക്കുകളും സാമ്പത്തിക ഞെരുക്കത്തിലും ആയപ്പോൾ ആശമാർ പതിയെ തങ്ങളുടെ ശൗര്യം ഒക്കെ കുറച്ച് എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞു വിട്ടാൽ മതിയെന്ന് മട്ടിൽ ആയിട്ടുണ്ട് പക്ഷേ ഇതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാതെ സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകി മുന്നോട്ടു പോവുകയുമാണ്. ഈ ആശ മാറി എങ്ങനെ വീട്ടിൽ പോകും ഇതെങ്ങനെ ഒന്ന് അവസാനിപ്പിക്കും. പൂർത്തിയാക്കാത്ത സമസ്യയായി ആശമാരുടെ പ്രശ്നം നീളുകയാണ്. വേണ്ടാത്ത പണിക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ട് ഇപ്പോൾ പിടിച്ചതും ഇല്ല കക്ഷത്തിരുനതുമില്ല. രാത്രിക്ക് രായ്മ ഇനി ആശമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് വീടുകളിലേക്ക് ഒളിച്ചോടി പലായനം ചെയ്യാതിരുന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *