Your Image Description Your Image Description

ഇങ്ങോട്ട് നോക്കിയേ, എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയേ.എന്തേലും കുഴപ്പമുണ്ടോ? അതെന്താ ഇപ്പോൾ എന്റെ വീടിന്റെ അടുത്ത് ഒരു ബോംബ് പൊട്ടിയാൽ. ബോമ്പാണെന്ന് ഇപ്പോൾ നിങ്ങൾക്ക് വിശ്വസിച്ചാൽ എന്താ. കോമ്പാണ് ബോംബാണ് ബോംബാണ് പൊട്ടിയത്. ശോഭാ സുരേന്ദ്രൻ ഒരു ഓലപ്പടക്കം പൊട്ടിച്ച് പേടിപ്പിക്കാൻ മാത്രം വിലകുറഞ്ഞ ആൾ ഒന്നുമല്ല. കളക്ടറേറ്റുകളിൽ ബോംബ് വയ്ക്കുന്നു വിമാനത്താവളത്തിൽ ബോംബ് വയ്ക്കുന്നു ദേ ഇന്നിപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ബോംബ് ഉണ്ടെന്ന് ഭീഷണി. അപ്പോൾ പിന്നെ ശോഭയുടെ വീട്ടുമുറ്റത്ത് ഈ ഓലപ്പടക്കം പൊട്ടിച്ചവർക്ക് ഒരു ചെറിയ അണുബോംബ് എങ്കിലും പൊട്ടിക്കാമായിരുന്നില്ലേ എന്നാണ് ശോഭയുടെ പരാതി. വെറുതെയല്ല തെളിവ് നിരത്തിയാണ് മാധ്യമങ്ങളോട് തന്റെ വീടിന്റെ പരിസരത്ത് പൊട്ടിയത് ബോംബ് ആണെന്ന് ശോഭാ സുരേന്ദ്രൻ സ്ഥാപിക്കുന്നത്. ശോഭാ സുരേന്ദ്രനെ പോലെ ബിജെപി പോലും തഴഞ്ഞ ഒരു നേതാവിന്റെ വീടിനുമുന്നിൽ ബോംബ് പൊട്ടിച്ചിട്ട് ആർക്ക് എന്ത് കിട്ടാനാണ് എന്ന ചോദ്യം ബാക്കിയാവുകയാണ്. ഫോണിൽ ബോംബ് പൊട്ടിയതിന്റെ വീഡിയോ സഹിതം തെളിവായി നിരത്തിയാണ് ഓലപ്പടക്കം ഇങ്ങനെയാണോ പൊട്ടുന്നത് ഇത്ര ശബ്ദം ഉണ്ടാകുമോ അപ്പോൾ പൊട്ടിയത് ബോംബ് തന്നെയാണ് എന്ന് അനുമാനത്തിൽ ശോഭാസുരേന്ദ്രൻ എത്തുന്നത്. രണ്ടുദിവസം മുന്നേ ആണ് രാത്രി പത്തരയോടെ കൂടി ശോഭാസുരേന്ദ്രന്റെ വീടിന് സമീപത്തുള്ള ഒരു വീടിന്റെ ഗേറ്റിനു മുന്നിൽ നിന്ന് ഉഗ്ര ശബ്ദവും സ്ഫോടനവും ഉണ്ടായി എന്ന പേരിൽ ശോഭാസുരേന്ദ്രൻ മുഴുവൻ ബിജെപി നേതാക്കളെയും പോലീസിനെയും പട്ടാളത്തിനെയും ഒക്കെ വിളിച്ചു വരുത്തിയത്. പോലീസ് ദ്രുതഗതിയിൽ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു തന്നെ ലക്ഷ്യം വെച്ച് ആരോ എറിഞ്ഞ ബോംബ് വഴിതെറ്റി അയൽപക്കത്തെ വീടിനു മുന്നിൽ വീണ് പൊട്ടിയത് ആകാമെന്നും അയൽപക്കത്തെ വീടിനുള്ളിൽ കിടന്ന വെളുത്ത കാർഖണ്ഡ് തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ബോംബെറിഞ്ഞതാകാം എന്നും ഒക്കെ ഘോരഘോരം വാദിച്ച ശോഭാസുരേന്ദ്രൻ ഒടുവിൽ താൻ പോലീസ് സംരക്ഷണത്തിൽ ജീവിച്ചു കൊള്ളാമെന്ന് ആർക്കും വാക്കു കൊടുത്തില്ല എന്ന് നെഞ്ചുവിരിച്ച് ഏത് തോക്കിന്റെയും വെടിയുണ്ടയുടെയും മുന്നിൽ നിൽക്കുമെന്നും ഒക്കെ പ്രഖ്യാപിച്ചു. അതിനു പിന്നാലെ തനിക്കിനി ഒരു പ്രസംഗം ഉണ്ട് എന്ന് പൊതു പരിപാടികളിൽ പങ്കെടുക്കണമെന്നും വാലും ചുരുട്ടി പേടിച്ചു മൂലക്കുതുങ്ങില്ല എന്നും ബോംബെറിഞ്ഞ് അവരെ വെല്ലുവിളിച്ചു ശോഭാസുരേന്ദ്രൻ പിന്നാലെയാണ് പോലീസ് അന്വേഷണത്തിൽ തൊട്ട അയൽപക്കത്തെ വീട്ടിലെ പയ്യനെ കാണാൻ വന്ന നാലു സുഹൃത്തുക്കൾ രാത്രി മടങ്ങി പോകുന്ന വഴിയിൽ വിഷുവിന് വാങ്ങിയ നാല് ഓലപ്പടക്കം കയ്യിൽ സൂക്ഷിച്ചിരുന്നത് വീഡിയോ മുന്നിൽ വച്ച് പൊട്ടിച്ചതാണ് എന്നുള്ള വിവരം ലഭിക്കുന്നത്. ഓലപ്പടക്കം പൊട്ടിച്ചത് ഇത്ര വലിയ കേസ് ആകുമെന്ന് പിള്ളേരും കരുതിയില്ല. പേടിച്ച് ആരോടും പറയാതിരുന്നതാണ് എന്നും കുട്ടികൾ വെളിപ്പെടുത്തിയതോടെ ശോഭാസുരേന്ദ്രന്റെ ബോംബ് കഥ പൊട്ടിപ്പാളീസായി. അതിന്റെ നാണക്കേട് മറയ്ക്കാനാണ് പൊട്ടിയത് ബോംബ് തന്നെയാണ് എന്ന് ഉറപ്പിച്ചുകൊണ്ട് ശോഭാസുരേന്ദ്രൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് നിരത്തിയത്. അയൽപക്കത്തെ സ്ത്രീയുടെ കൂടി ആശങ്കയും ആകുലതകളും കാരണമാണ് ബിജെപി നേതൃത്വം ശോഭാസുരേന്ദ്രനും പോലീസിൽ പരാതി കൊടുത്തത് എന്നും ഇല്ലാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നൊരു ലക്ഷ്യം തനിക്കുണ്ടായിരുന്നില്ല എന്നും പറയുന്ന ശോഭ തലേദിവസം രാത്രി നടന്ന പല സംഭവങ്ങളും തിരക്കഥയെഴുതി പറയുന്നുണ്ട്. അയൽപക്കത്തെ വീട്ടിലെ പയ്യൻ ഒരു ബൈക്കിൽ പോകുന്നവരോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് താൻ ഇറങ്ങിച്ചെന്നെന്നും ചോദിച്ചപ്പോൾ സ്ഫോടന ശബ്ദം കേട്ട് ബൈക്കിൽ യാത്ര ചെയ്യുന്നവർ തിരിച്ചുവന്ന് കാര്യമന്വേഷിച്ചതാണ് എന്ന് ആ പയ്യൻ പറഞ്ഞു എന്ന് അത് 22 വയസ്സുള്ള ചെറുപ്പക്കാരൻ ആണ് അല്ലാതെ മീഡിയയും പോലീസും പറയുന്നതുപോലെ ചെറിയ കുട്ടിയല്ല എന്നും ശോഭ പറയുന്നുണ്ട്. സ്ഫോടന ശബ്ദം കേട്ടത് തൊട്ട് പിറന്നു വശത്തുള്ള പറമ്പിൽ നിന്നാണെന്നും ഈ ഓലപ്പടക്കം പൊട്ടിച്ചു എന്ന കഥ പോലീസ് മേനോൻ ഉണ്ടാക്കിയതാണ് എന്നും അതിൽ മറ്റാരെയൊക്കെയോ രക്ഷപ്പെടുത്താനുള്ള പോലീസിന്റെ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്നുള്ള തരത്തിലാണ് ശോഭ വാദഗതികൾ നിരത്തിയത്. കുറഞ്ഞപക്ഷം തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടെന്ന കാര്യമെങ്കിലും ശോഭയെ ബിജെപി നേതൃത്വം ഓർമ്മിപ്പിച്ചാൽ നന്നായിരിക്കും. അല്ലെങ്കിൽ അന്ന് ശോഭയുടെ വീടിനു നേരെയോ ശോഭയെ ഉദ്ദേശിച്ചിട്ടോ ഇടതുപക്ഷ പ്രവർത്തകർ മിസൈൽ ആക്രമണം നടത്തിയെന്ന് പറയാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

Leave a Reply

Your email address will not be published. Required fields are marked *