Your Image Description Your Image Description

കേരളത്തിലെ കോൺഗ്രസുകാരുടെ നടപടിയെ ശക്തമായി എതിർത്തുകൊണ്ട് ബിജെപി നേതൃത്വം രംഗത്ത് വന്നു.പഹൽഗാം വിഷയത്തിൽ കേരളത്തിലെ കോൺഗ്രസുകാർ സ്വീകരിച്ച നടപടി പാക്കിസ്ഥാൻ പോലും ഇന്ത്യക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചു എന്നുള്ള വെളിപ്പെടുത്തലുകളുമായാണ് ബിജെപിയെ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെയും ഐ എൻ സി ലെയും പല അക്കൗണ്ടുകളിലും ബിജെപി സർക്കാരിനെതിരെ വന്ന ആരോപണങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയിൽ ആക്രമണം നടത്തിയത് ബിജെപിയുടെ അറിവോടുകൂടി ഹിന്ദുമത തീവ്രവാദികളാണ് എന്ന് വരുത്തി തീർക്കാനുള്ള ആയുധമാക്കി ഉപയോഗിക്കുന്നു .ഈ സാഹചര്യമല്ല രാഷ്ട്രീയ തീർക്കേണ്ടത് എന്ന് ശക്തമായി പറയുന്ന ബിജെപി നേതൃത്വം മുൻകാലങ്ങളിൽ ബിജെപി പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ഉണ്ടായിട്ടുള്ള തീവ്രവാദി ആക്രമണങ്ങൾക്ക് എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട് എന്നും എന്നാൽ അത് ഏത് സമയത്താണ് എന്നുള്ളത് കോൺഗ്രസ് പരിശോധിക്കണമെന്നും പറയുന്നു .
സമയവും കാലവും നോക്കാതെയുള്ള ഇത്തരം പരാമർശങ്ങൾ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നതിന് തുല്യമാണ് എന്നും അത് ശത്രു രാജ്യത്തിന് നമുക്കെതിരെ പ്രയോഗിക്കാവുന്ന ആയുധം മൂർച്ചപൂട്ടി കയ്യിൽ കൊടുക്കുന്നതിന് തുല്യമാണ് എന്നും ശക്തമായ ഭാഷയിലാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. ഇത്തരത്തിലുള്ള കോൺഗ്രസുകാരുടെ സമയവും സന്ദർഭവും നോക്കാതെയുള്ള നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തന്നെ ശശി തരൂരും രംഗത്ത് വന്നിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ വന്ന പരാമർശങ്ങളാണ് പാകിസ്ഥാൻ നേതാക്കൾ സ്വന്തം അക്കൗണ്ടുകളിൽ കൂടി പ്രചരിപ്പിച്ച് ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തിയത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യയിലെ തന്നെ രാഷ്ട്രീയപാർട്ടികൾ ആണ് എന്ന തരത്തിലുള്ള പ്രചരണം നടത്തിയത്. ഐ എൻ സി കേരള എന്ന എക്സ് അക്കൗണ്ടിൽ വന്ന പരാമർശങ്ങളാണ് ഇന്ത്യൻ പാർക്ക് മുൻമന്ത്രിയായ ഹവാദ് ഹുസൈൻ ഉൾപ്പെടെയുള്ള പല നേതാക്കന്മാരും ഇന്ത്യക്കെതിരെ ആയുധമായി ഇപ്പോൾ പ്രയോഗിക്കുന്നത്. ഇത്തരത്തിൽ സിദ്ധരാമയരുടെ പോസ്റ്റും നേതാക്കന്മാർ ആയുധമായി ഉപയോഗിക്കുന്നു. മണിപ്പൂരിൽ നടന്ന സംഘർഷങ്ങൾ ഉൾപ്പെടെ ഈ തീവ്രവാദ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ അല്ല എന്ന് സ്ഥാപിക്കാനുള്ള വാദങ്ങളായി പാക്കിസ്ഥാൻ തന്നെ തുടക്കം മുതൽ ഉന്നയിച്ചുകൊണ്ടിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ നിന്നുതന്നെ പാക്കിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തുന്നതിന് തുല്യമായ പ്രവർത്തികൾ കോൺഗ്രസ് ചെയ്തപ്പോൾ അത് പാകിസ്ഥാനും വലിയ ആയുധമായി മാറി എന്ന് പറയാതെ വയ്യ. കോൺഗ്രസിന്റെ ഐ എൻ സി എക്സാം അക്കൗണ്ടിൽ കഴിഞ്ഞദിവസം വന്ന പോസ്റ്റ് പകൽകാം എന്ന് പറയുന്ന സ്ഥലം അതിർത്തിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് അവിടേക്ക് എങ്ങനെ ആയുധങ്ങളുമായി തീവ്രവാദികൾ നുഴഞ്ഞു കയറി എന്നുള്ള ചോദ്യമാണ്. ബിജെപി നേതൃത്വത്തിന് പ്രതിയാക്കി കൊണ്ടുള്ള ഇത്തരം പരാമർശം കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തിയത് ആ നിമിഷം തന്നെ ഏറ്റെടുത്തുകൊണ്ട് ബിജെപി നേതാക്കൾ തന്നെയാണ് ഇന്ത്യയിൽ ഈ തീവ്രവാദി ആക്രമണം നടത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന തരത്തിൽ പാകിസ്ഥാൻ ആരോപണങ്ങൾ പല ഭാഗത്തും ഉന്നയിക്കുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ള ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രയും ശക്തമായ സംശയം ബിജെപി നേതൃത്വത്തിനോടുള്ളപ്പോൾ പിന്നെ പുറമേ നിന്നുള്ള പാക്കിസ്ഥാനെ സംശയിക്കേണ്ട കാര്യം എന്താണ് എന്ന് തരത്തിലാണ് ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ആകെ അഴിച്ചു പണി നടത്തി കോൺഗ്രസിനെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുമെന്ന് വലിയ വീരവാദം പറഞ്ഞപ്പോൾ ഇത്തരത്തിൽ അന്താരാഷ്ട്ര ചർച്ചകൾക്കും അന്യ രാജ്യങ്ങൾ പോലും ചർച്ച ചെയ്യുന്ന തരത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ അല്പം പോലും വിവരമില്ലായ്മയാണ് ഇതിനു പിന്നിൽ ഒക്കെ പ്രവർത്തിച്ചതെന്ന് കേരളത്തിലുള്ളവർക്ക് അറിയാം പക്ഷേ അത് മറ്റ് രാജ്യക്കാർക്ക് അറിയില്ലല്ലോ. എന്തിനാണ് സ്വയം വിവരക്കേട് അതിർത്തി കടന്നുപോലും കോൺഗ്രസ് കൊണ്ടെത്തിക്കുന്നത് എന്ന് ചോദിക്കാതെ വയ്യ.ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒക്കെ ഇന്ത്യ സ്വന്തം സത്യസന്ധത തെളിയിച്ചുകൊണ്ട് പാകിസ്ഥാൻ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നുള്ള വാദം ശരിവയ്ക്കാനുള്ള എല്ലാ തെളിവുകളും നിരത്താൻ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസുകാരുടെ തമാശകളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകാനും വഴിയുണ്ട് അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കും ചർച്ചകൾക്കും കോൺഗ്രസുകാരുടെ പൊട്ടൻ കളി കാരണമാകുമെന്ന് ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *