Your Image Description Your Image Description

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ഇതിനു സഹായം നൽകിയവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും 15 അംഗ രക്ഷാസമിതി ആവശ്യപ്പെട്ടു. യുഎന്നിലെ ഫ്രഞ്ച് അംബാസഡറാണു രക്ഷാസമിതിക്കു വേണ്ടി പ്രസ്താവന നൽകിയത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം വീസകൾ റദ്ധാക്കിയതോടെ പാക്കിസ്ഥാനിലുണ്ടായിരുന്ന 450ൽ ഏറെ ഇന്ത്യക്കാർ കഴിഞ്ഞ 3 ദിവസത്തിനിടെ വാഗാ അതിർത്തി വഴി മടങ്ങിയെത്തി.

പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ഭാഗമായവരും ഇതിൽ ഉൾപ്പെടും. ഇവരുടെ മടക്കം പിഎസ്എലിന് വലിയ ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്. ഇവർക്ക് പകരക്കാരെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് പിഎസ്എൽ അധികൃതർ. ഇന്ത്യയിലുണ്ടായിരുന്ന 200 പാക്കിസ്ഥാൻകാരും നാട്ടിലേക്ക് മടങ്ങി. അതേസമയം, ലോകരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. പാകിസ്ഥാനെതിരെയുള്ള നടപടികൾ കടുപ്പിക്കുകയാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *