Your Image Description Your Image Description

കൊച്ചി: സ്വന്തം സിനിമ തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ലഹരി കേസിൽ അറസ്റ്റിലായത്. യുവതാരങ്ങളെ അണിനിരത്തി ഖാലിദ് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണം നേടുമ്പോഴാണ് അപ്രതീക്ഷിതമായ ഈ അറസ്റ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കടുത്ത വിമർശനം സിനിമ മേഖല നേരിടുമ്പോഴാണ് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവർക്കൊപ്പം മറ്റൊരു സുഹൃത്തും പിടിയിലായി. കൊച്ചിയിൽ എക്‌സൈസ് സംഘം ഇന്ന് പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് എക്‌സൈസ് സംഘം ഇവരുടെ ഫ്ലാറ്റിലെത്തിയത് കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്.

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമ രംഗത്ത് ലഹരിയുടെ ഉപയോഗം വ്യാപമാണ് എന്നത് സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകയാണ് സംവിധായകരുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. കൂടുതൽ വമ്പന്മാരിലേക്ക് ഇത് നീങ്ങിയേക്കാം എന്നതാണ് ഈ അറസ്റ്റിന്റെ പ്രാധാന്യം ഖാലിദ് സംവിധാനം ചെയ്ത തല്ലുമാലയും യുവാക്കൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിൽ ഖാലിദ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ചിരിയിലൂടെ കാര്യം അവതരിപ്പിച്ച സംവിധായകനാണ് അഷ്റഫ് ഹംസ. ഈ സിനിമകളെല്ലാം ബോക് ഓഫിസിനപ്പുറം കേരളീയ പൊതുസമൂഹം ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു. അതിനിടെയുള്ള യുവ സംവിധായകരുടെ അറസ്റ്റ് മലയാള സിനിമ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ വിഷയത്തിലടക്കം വിമർശനത്തിന് വിധേയരായ സിനിമാസംഘടനകളുടെ തുടർനടപടികളും വിഷയത്തിൽ പ്രസക്തമാണ്. സിനിമാ ചര്‍ച്ചയ്ക്കാണ് യുവ സംവിധായകർ ഫ്ലാറ്റിലെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

എറണാകുളത്തെ ഗോശ്രീപാലത്തിനു സമീപത്താണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റ്. ലഹരി ഉപയോഗിക്കാന്‍ തുടങ്ങുന്നതിനിടെ എക്സൈസ് സ്ഥലത്തെത്തുകയായിരുന്നു.
പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് എക്സൈസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനു വേണ്ടിയാണ് ഇരുവരും കഞ്ചാവ് എത്തിച്ചത്. ലഹരിയുടെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് എക്സൈസ്. ഉറവിടം കണ്ടെത്തിയാൽ ലഹരി എത്തുന്നത് ആരിലേക്കൊക്കെ ആണെന്നു കൂടി കണ്ടെത്താമെന്നാണ് എക്സൈസ് സംഘം പറയുന്നത്.

ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേര്‍ നല്‍കിയ മൊഴിയുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു യുവാവ് ആണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയതെന്നും സൂചനകളുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. എക്സൈസ് എത്തുമ്പോള്‍ ഇവര്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *