Your Image Description Your Image Description

രാജീവ് ചന്ദ്രശേഖർ കേരളത്തിന്റെ ബിജെപി അധ്യക്ഷനായി വന്നതിനുശേഷം ആകെ വെട്ടിനിരത്തലാണ് ബിജെപി പ്രസ്ഥാനത്തിനുള്ളിൽ നടത്തുന്നത് ആദ്യം തന്നെ കെ സുരേന്ദ്രന്റെ അനുയായികളെ ഒക്കെ അടിച്ചു വാരി പുറത്തുകളഞ്ഞു. അതിനുശേഷം തന്റെ ഇഷ്ടക്കാരെ പാർട്ടിയുടെ എല്ലാ നിലകളിലും പ്രതിഷ്ഠിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖർ ഏകാധിപത്യ ഭരണം കേരളത്തിൽ കാഴ്ചവയ്ക്കുകയാണ്. ഇത്രയും കാലം മുഴുവൻ ജനങ്ങളുടെയും ആക്ഷേപം കേട്ടുകൊണ്ട് മോദി സർക്കാരിനെയും മോദി സർക്കാരിന്റെ നടപടികളെയും പ്രകീർത്തിച്ച് ഈ കേരളത്തിൽ ജീവിച്ച സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മുരളീധരനും ഒക്കെ തേഞ്ഞൊട്ടി മാറി നിൽക്കേണ്ട ഗതികേടിൽ ആണ് ഇപ്പോൾ.എന്നാൽ രാജീവ് ചന്ദ്രശേഖരന് കണക്കിന് മറുപടി കൊടുക്കാൻ ബിജെപി അനുയായികൾ തീരുമാനിച്ചിട്ടുണ്ട് അങ്ങനെ യാതൊരു പ്രശ്നവുമില്ല ബിജെപി പ്രസ്ഥാനത്തിനകത്ത് സകലം ശാന്തം എന്നൊക്കെ പറഞ്ഞ ബിജെപിക്കാരുടെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി പൊതുസഭകളിൽ കേട്ടുതുടങ്ങി. അങ്ങനെ എന്നെ വയസ്സനാക്കി ഒതുക്കി ഇരുത്തിയിട്ട് രാജീവ് കൂടുതൽ ഭരിക്കേണ്ട എന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് ബിജെപി പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവ് സി കെ പത്മനാഭൻ ആണ്. മുതിർന്ന നേതാവ് എന്നു പറഞ്ഞ് മൂലയ്ക്കിരുത്താൻ നോക്കേണ്ട എന്നും നിങ്ങൾ അങ്ങനെ എന്നെ മൂലക്കിരുത്തിയാൽ ഇരിക്കാൻ ഞാൻ തയ്യാറല്ല എന്നും പൊതുവേദിയിലാണ് സി കെ പത്മനാഭൻ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന ബിജെപിയുടെ വികസിത കേരളം കൺവെൻഷനിൽ കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ വേദിയിൽ ഇരുത്തി തന്നെയാണ് സി കെ പത്മനാഭൻ തന്റെ പ്രഖ്യാപനം നടത്തിയത്. തമാശ രൂപയാണ് ബിജെപി നേതൃത്വത്തിന് ഉന്നം വെച്ചുകൊണ്ടുള്ള ശക്തമായ ഒളിയമ്പുകൾ ആണ് സി കെ നടത്തിയത് കേരളത്തിലെ അധികാരം കൊടുക്കാമെന്ന് പ്രത്യാശ കൊടുത്താണ് കെ മുരളീധരനെയും ശോഭയെയും ഉൾപ്പെടെ കേരളത്തിൽ ബിജെപിക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ പൊതുജനത്തിന്റെ മുഴുവൻ ആക്ഷേപവും കേട്ടവരെയൊക്കെ തഴഞ്ഞിട്ടാണ് ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖരനെ മോദി പ്രതിഷ്ഠിച്ചത് അതുതന്നെ ബിജെപിക്കാർക്ക് ഒട്ടും പിടിച്ച മട്ടല്ല അതിനിടയിലാണ് രാജീവ് വന്നിട്ട് ഇതുവരെ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചവരെ ഒക്കെ ചവിട്ടി പുറത്താക്കി ചാണകവെള്ളം തളിക്കാൻ ഉരുമ്പട്ട് നിൽക്കുന്നത് അതിൽ ബിജെപി ഘടകത്തിനുള്ളിൽ തന്നെ വലിയ ആശയ വ്യത്യാസങ്ങൾ ഉണ്ട്. ഇതിനിടയിൽ നടന്ന പല ബിജെപിയുടെ യോഗങ്ങളും തല്ലി പിരിഞ്ഞാണ് അവസാനിച്ചത് എന്നതും പകൽപോലെ അറിയുന്ന കാര്യമാണ് എത്ര മൂടി വച്ചാലും. ഈ സാഹചര്യങ്ങൾ നിലനിൽക്കുകയാണ് ഇപ്പോൾ മുതിർന്ന നേതാക്കന്മാർ പരസ്യമായി ഇത്തരം പ്രതികരണങ്ങൾ നടത്തി തുടങ്ങിയത്. രാജീവിന്റെ ഒറ്റയാൾ പോരാട്ടം അങ്ങനെ കേരളത്തിൽ നടപ്പില്ല എന്ന് പറയാതെ പറയുക തന്നെയാണ് ബിജെപി നേതാക്കന്മാർ. കുത്തക മുതലാളിയായ രാജീവിന് നല്ല ധാരണയുണ്ട് എങ്ങനെ ഓരോരുത്തരെ ഒതുക്കണമെന്നും എങ്ങനെ തന്ത്രത്തിൽ വളരണമെന്ന് പക്ഷേ കേരള രാഷ്ട്രീയത്തിൽ അത് നടപ്പാകുമോ എന്ന കാര്യം കണ്ടറിയണം. കേരള രാഷ്ട്രീയത്തിൽ നടപ്പായാലും ഇല്ലെങ്കിലും ബിജെപി ക്കുള്ളിൽ ആകെ അസംതൃപ്തി നിറഞ്ഞിട്ടുണ്ട്. ബിജെപിക്ക് മേൽ ഉരുണ്ടുകൂടിയ കറുത്ത മേഘം ഏത് നിമിഷവും പെയ്തൊഴിയാൻ കണക്കിന് തന്നെയാണ് കാത്തിരുന്ന് ബാക്കി കാണാം.

Leave a Reply

Your email address will not be published. Required fields are marked *