Your Image Description Your Image Description

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഓഹരികൾ പൊതുജനങ്ങൾക്ക് കൈമാറിയതിന് ശേഷമുള്ള ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്.

84.4 ദശലക്ഷം ഡോളർ അഥവാ 720.8 കോടി രൂപയാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുക. മൂന്ന് ഫിൽസ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. നേരത്തേ 75 ശതമാനം നൽകാനാണ് തീരുമാനിച്ചിരുന്നത്. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *