Your Image Description Your Image Description

ഖത്തറിൽ ‘ഔ​ൻ’ ആ​പ്പി​ൽ കാ​ർ​ഷി​ക അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ കാ​ർ​ഷി​ക​കാ​ര്യ വി​ഭാ​ഗം 17 കാ​ർ​ഷി​ക സേ​വ​ന​ങ്ങ​ൾ കൂ​ടെ ഔ​ൻ ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

കൃ​ഷി ആ​വ​ശ്യ​ത്തി​നു​ള്ള വ​ള​വും മ​ണ്ണും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റു​ക​ൾ, തേ​നീ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റ്, പ്ര​കൃ​തി​ദ​ത്ത മ​ര​വും സ​സ്യ​ങ്ങ​ളും ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റ്, പ​ച്ച​ക്ക​റി, പ​ഴം ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റ്, പ​ച്ച​പ്പു​ല്ല്, ഉ​ണ​ങ്ങി​യ ധാ​ന്യ​പ്പു​ല്ല്​ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ൾ ഇ​നി ഔ​ൻ ആ​പ് വ​ഴി ല​ഭ്യ​മാ​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *