Your Image Description Your Image Description

ഹ്യുണ്ടായി തങ്ങളുടെ പ്രശസ്തമായ എസ്‌യുവി പാലിസേഡിന്റെ രണ്ടാം തലമുറ മോഡൽ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഈ തലമുറ മോഡൽ ഒരു ഹൈബ്രിഡ് പവർട്രെയിനുമായി വരുന്നു എന്നതാണ് പ്രത്യേകത. ഫുൾ ടാങ്കിൽ ഈ എസ്‌യുവിക്ക് ഏകദേശം 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ മോഡലിൽ കട്ടിയുള്ള ഡിസൈൻ ഭാഷയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് നിര എസ്‌യുവി മുൻ മോഡലിനേക്കാൾ ഏകദേശം 2.5 ഇഞ്ച് നീളമുള്ളതാണ്. ഈ വർഷം അവസാനം അമേരിക്കയിൽ ഇത് പുതിയൊരു ഡിസൈനും രണ്ട് പുതിയ പവർട്രെയിൻ ഓപ്ഷനുകളുമായാണ് വിൽപ്പനയ്‌ക്കെത്തുക.

പുതിയ ഹ്യുണ്ടായി പാലിസേഡ് ഹൈബ്രിഡ് ദക്ഷിണ കൊറിയയിൽ അസംബിൾ ചെയ്യും. V-6 പവർ ഉള്ള പാലിസേഡ് മോഡലാണ് ആദ്യം അവതരിപ്പിക്കാൻ പോകുന്നത്. അതേസമയം കമ്പനി ഹൈബ്രിഡ് വേരിയന്റ് പിന്നീട് അവതരിപ്പിക്കും. പുതിയ മോഡലിന്‍റെ ഡിസൈനിൽ ഹ്യുണ്ടായി ധാരാളം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

പാലിസേഡിന്റെ മുൻവശം വളരെ വലുതും ആകർഷകവുമായി തോന്നുന്നു. എസ്‌യുവിയുടെ ബോഡിയിൽ മികച്ച ക്രീസ് ലൈനുകൾ നൽകിയിട്ടുണ്ട്. ഇത് എസ്‌യുവിക്ക് മസ്‍കുലാർ പൊസിഷൻ നൽകുന്നു. എല്ലാ വശങ്ങളിൽ നിന്നും കറുപ്പും വെള്ളയും നിറത്തിലുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എസ്‌യുവിയെ മൂടുന്നു. ഇത് അതിന്റെ രൂപത്തെ കൂടുതൽ സ്പോർട്ടി ആക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *