Your Image Description Your Image Description

ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ അക്ഷയ് കുമാർ. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയന്നുവിറച്ചു. ഇതുപോലുള്ള നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സമീപ വർഷങ്ങളിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാൾ വളരെ വലുതാണ് പഹൽഗാമിലുണ്ടായതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.

Hor

Leave a Reply

Your email address will not be published. Required fields are marked *