Your Image Description Your Image Description

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാ​ഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎൽഎ വി ശശിയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ മുതലപ്പൊഴി ഹാർബറിൽ രൂപപ്പെട്ട മണൽത്തിട്ട ഭാ​ഗാകമായി മുറിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വലിയ ഡ്രഡ്ജർ കൊണ്ടുവന്ന് മണൽനീക്കം നടത്തുമെന്ന് കരാറുകാർനൽകിയ ഉറപ്പിലാണ് ഭാഗയിമമായി തിട്ടമുറിക്കാൻ സമരസമിതി സമ്മതിച്ചത്. നിലവിൽ 4 എക്സ്കവേറ്ററുകൾ, ജെസിബി, ഡ്രഡ്ജറുകൾ, മണൽ നീക്കം ചെയ്യാൻ ടിപ്പറുകൾ എന്നിവ മുതലപ്പൊഴിയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് എക്സ്കവേറ്ററുകൾ കൂടി ഉടൻ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *