Your Image Description Your Image Description

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘നരിവേട്ട’. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ‘മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ…’ ട്രെൻഡിങ്ങിൽ മുന്നിലാണ്. കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട.

പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, എന്‍ എം ബാദുഷ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു. ടൊവിനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *