Your Image Description Your Image Description

ലഖ്നോ: റോഡരികിൽ കിടന്ന പെരുമ്പാമ്പിനെ ഭക്ഷണമാക്കി കടുവ. ഉത്തർപ്രദേശിലെ പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിലാണ് കടുവ പെരുമ്പാമ്പിനെ തിന്നത്. വിനോദ സഞ്ചാരികൾ പകർത്തിയ ഇതി​ന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കടുവ പെരുമ്പാമ്പിനെ തിന്നുകയും കുറച്ച് സമയങ്ങൾക്കുള്ളിൽത്തന്നെ അത് ഛർദിക്കുന്നതും വീഡിയോയിൽ കാണാം.

റോഡരികിൽ കിടന്ന പാമ്പിനെയാണ് കടുവ ഭക്ഷിച്ചത്. കാലുകൊണ്ട് ആദ്യം പാമ്പിനെ നീക്കി നോക്കുകയും പിന്നീട് ഭക്ഷിക്കുകയായിരുന്നു. പെരുമ്പാമ്പിനെ തിന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ കടുവക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. വിഡിയോയിൽ കടുവ പാമ്പിനെ തിന്നുന്നത് മാത്രമേ കാണിക്കുന്നുള്ളൂ. പെരുമ്പാമ്പിനെ ആക്രമിച്ച് പിടിച്ചതാണോയെന്ന് വ്യക്തമല്ല.

കടുവയെ വിനോദസഞ്ചാരികൾക്കടുത്ത് കണ്ട വിഷയത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനായി ഡ്രൈവർമാരുടെയും ഗൈഡുകളുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറകൾ കൃത്യമായി ട്രാക്ക് ചെയ്യാനും വന്യജീവികളെ നിരീക്ഷിക്കാനും കൂടുതൽ നടപടി സ്വീകരിക്കുമെന്ന് കടുവ സംരക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *