Your Image Description Your Image Description

മഞ്ഞപ്ര: 75 കിലോ കാറ്റഗറി
മൽസരത്തിൽ മിസ്റ്റർ എറണാകുളം ഗോൾഡ് മെഡൽ നേടിയ മഞ്ഞപ്ര തെക്കിനേൻ ഐസക് ഷാജുവിനെ അനുമോദിച്ചു. ഇന്ദിര ഗാന്ധി
കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് അംഗം ഐസക്കിന് ഉപഹാരം നൽകി ആദരിച്ചു. കോൺഗ്രസ് ഐ ബ്ലോക്ക് ഇനറൽ സെക്രട്ടറി ഡേവീസ് മണവാളൻ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ആൻ്റു, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻറണി, നേതാക്കളായ എം.ഇ സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ജോൺസൺതിരുതനത്തിൽ എന്നിവർ പ്രസംഗിച്ചു. പണിക്കേഴ്സ് ബോഡി ബിൽഡിങ്ങ് അസോസിയേഷൻ സംഘടിപ്പിച്ച മൽസരത്തിലാണ് ഐസക്ക് ഷാജു ഗോൾഡ് മെഡലിന് അർഹനായത്. മഞ്ഞപ്ര പഞ്ചായത്ത് ഒൻപതാം വാർഡിൽ പി ആൻറ് പി കവലക്ക് സമീപം താമസിക്കുന്ന തെക്കിനേൻ വീട്ടിൽ പ്ലാൻ്റേഷൻ കോർപറേഷൻ ഫീൽഡ് എക്സിക്യൂട്ടിവ് ടി.എ
ഷാജുവി ൻ്റെയും റീനയുടെയും മകനാണ് ഐസക്ക് .

Leave a Reply

Your email address will not be published. Required fields are marked *