Your Image Description Your Image Description

ബറേലി: ഉത്തർപ്രദേശിലെ ബറേലിയില്‍ യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിൽ.വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.

കേഹാര്‍ സിങ് എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേഖയും (25 ) കാമുകന്‍ പിന്റുവുമാണ് പിടിയിലായത്.രേഖ, കേഹാര്‍ സിങിന് ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയ ശേഷം കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച് ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കി. ഒരുമിച്ച് ജീവിക്കാന്‍ കേഹാര്‍ തടസ്സമാകുമെന്നതാണ് ക്രൂരകൃത്യത്തിന് കാരണം.

കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ കേഹാറിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.

16 വര്‍ഷം മുമ്പാണ് കേഹാറും രേഖയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്. മെഡിക്കല്‍ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ.

Leave a Reply

Your email address will not be published. Required fields are marked *