Your Image Description Your Image Description

ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലാണ് കെട്ടിടം തകർന്ന് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ഇന്നലെ വൈകുന്നേരം 7ഓടെയാണ് അപകടം നടന്നത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകർന്നത്. എൻ‌ഡി‌ആർ‌എഫ് , ഡൽഹി പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

അപകടസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുമുള്ള പ്രവർത്തനം ആരംഭിച്ചു.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *