Your Image Description Your Image Description

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി അമേരിക്കയുടെ സഹകരണം എന്‍ഐഎ തേടും. തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ പുതിയ നടപടി.

ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. മറ്റുരാജ്യങ്ങളിലേക്ക് അയയ്ക്കരുതെന്ന നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണ നടപടികളുമായി ഹെഡ്‌ലി സഹകരിച്ചത്.

അതെ സമയം, ഹെഡ്‌ലിയെ ഉടനെ ഇന്ത്യയിലെത്തിക്കാന്‍ പറ്റാത്തതിനാല്‍ അമേരിക്കന്‍ ജയിലില്‍വെച്ച് ഹെഡ്‌ലിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയാണ് എന്‍ഐഎ മുൻപോട്ട് വെക്കുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍ ഭീകരസംഘടനകള്‍ക്കുള്ള പങ്ക് ഉള്‍പ്പെടെയുള്ള സുപ്രധാനവിവരങ്ങള്‍ റാണയെ ചോദ്യം ചെയ്യുന്നതില്‍നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *