Your Image Description Your Image Description

മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമായി അധികം ആരും കാണാത്ത ചെടിയാണ് എൽ ചോക്കോ റെഡ്. ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ട ഈ ചെടിയുടെ സ്വദേശം കൊളംബിയയിലെ ചോക്കോയാണ്. ഇലകളുടെ അടിഭാഗത്തായി ചോക്ലേറ്റ് നിറം കാണാൻ സാധിക്കുന്നത് കൊണ്ടാണ് ഈ ചെടിക്ക് എൽ ചോക്കോ റെഡ് എന്ന പേര് ലഭിച്ചത്. ഇലകൾ മാത്രമാണുള്ളതെങ്കിലും, ഇവയുടെ ഇളം പച്ച നിറത്തിലുള്ള ഇലകളിൽ ചുവന്ന നിറം കാണാൻ വളരെ ആകർഷണീയമാണ്.

ചെടി വലുതായി വരുന്നതിനനുസരിച്ച് ചുവപ്പ് നിറം മങ്ങുകയും ചെയ്യുന്നു. നല്ല തിളക്കമുള്ള ഇലകളാണ് എൽ ചോക്കോ റെഡ് ചെടിക്കുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശമിച്ചാൽ ഇലകൾ കരിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്തായിരിക്കണം ചെടി വളർത്തേണ്ടത്. ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ചെടിയായതുകൊണ്ട് തന്നെ എപ്പോഴും വെള്ളം ഒഴിച്ച് കൊടുക്കേണ്ടതുണ്ട്. എന്നാൽ അമിതമായി വെള്ളം ഒഴിക്കാൻ പാടില്ല. ഇത് ചെടി നശിച്ച് പോകാൻ കാരണമാകും.

ഈർപ്പത്തെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ബാത്റൂം, അടുക്കള തുടങ്ങിയ സ്ഥലങ്ങളിൽ വളർത്തുന്നതാണ് നല്ലത്. ഇത് വളരുന്നതിന് അനുസരിച്ച് ചെടി ചട്ടി മാറ്റി വലിയ ചട്ടിയിലേക്ക് മാറ്റി വളർത്തുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *