Your Image Description Your Image Description

കൊടകര: ചെറുകുന്നിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11 ഓടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അക്ഷയിനെ ചാലക്കുടി ബിജെപി നേതാവ് തോട്ടുപുറം വീട്ടിൽ സിദ്ധൻ ആണ്‌ വെട്ടിപ്പരുക്കേൽപ്പിച്ചത്. തന്റെ ഭാര്യയുടെ വകയിലെ ബന്ധുവിന്റെ പേരിലുള്ള ക്രഷറുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ആക്രമണം ഉണ്ടായത്.

അക്ഷയിനെ പുറകിൽ നിന്നും സിദ്ധൻ വെട്ടുകയായിരുന്നു. പുറത്തു വെട്ടിയതിനുശേഷം നിരവധി വെട്ടുകൾ കഴുത്തിൽ വെട്ടാൻ ശ്രമിച്ചെങ്കിലും അക്ഷയ് കൈകൊണ്ട് തടഞ്ഞതുമൂലം ജീവൻ രക്ഷപ്പെടുകയായിരുന്നു. കഴുത്തിലുള്ള വെട്ടുകൾ തടയാൻ ശ്രമിക്കുന്നതിനിടെ അക്ഷയുടെ ഇരു കൈകൾക്കും പരുക്കേറ്റുണ്ട്. നിരവധി വെട്ടേറ്റ അക്ഷയിനെ സിദ്ധന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അപകടം പറ്റിയതെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം പ്രതിയായ സിദ്ധന്റെ ഭാര്യ ബന്ധുവിന്റെ ക്രഷര്‍ യൂണിറ്റിനെതിരെ നിലപാടെടുത്തതിനാണ് അക്ഷയെ വെട്ടി പരുക്കേല്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *