Your Image Description Your Image Description

കള്ള‌ നോട്ടുകൾ തിരിച്ചറിയാനുള്ള ധാരാളം വഴികൾ നമുക്കിന്നുണ്ട്. അതെല്ലാം നമുക്ക് കണ്ണുകൊണ്ട് കാണാനാകുന്നതാണ്. എന്നാൽ കാഴ്ച ശക്തിയില്ലാത്തവരായിട്ട് ധാരാളം ആളുകളുണ്ട്. ലോട്ടറി കച്ചവടം പോലെ പല ജോലികളും ചെയ്ത് ജീവിക്കുന്ന അന്ധരായ ആളുകളെ നമ്മൾ കാണാറുണ്ട്. ഇങ്ങനെയുള്ളവർക്ക് കള്ള നോട്ടുകൾ തിരിച്ചറിയാനുള്ള മാർ​ഗങ്ങളെന്തെങ്കിലുമുണ്ടോ? തീർച്ചയായുമുണ്ട്, തൊട്ടുനോക്കിയും കള്ള നോട്ടുകളെ നമുക്ക് തിരിച്ചറിയാനാകും.

തൊട്ടു നോക്കിയാൽ മനസിലാകുന്ന തരത്തിൽ നോട്ടുകളുടെ അരികില്‍ തിരശ്ചീനവും ഡയഗണലുമായിട്ടുള്ള വരകളുണ്ടാവും. ഇതിനു പുറമേ കറൻസികൾ അച്ചടിക്കുന്ന സമയത്തും നോട്ടുകളിൽ ചില പ്രത്യേക അടയാളങ്ങളിടും. തൊട്ടു നോക്കുമ്പോൾ മനസിലാക്കാൻ പറ്റുന്ന ബ്ലീഡ് മാർക്കുകൾ എല്ലാ നോട്ടുകളിലും നൽകിയിട്ടുണ്ട്. ഇത് തിരശ്ചീനവും കോണോടുകോണുമായ ഒരു തരം രേഖകളാണ്.

അന്ധരായ ആളുകൾക്ക് കള്ള നോട്ടുകൾ തിരിച്ചറിയാൻ മറ്റൊരു മാ‌ർ​ഗം കൂടിയുണ്ട്. അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായി കാണപ്പെടുന്ന വ്യത്യസ്തതരം ചിഹ്നം ഇതു പോലെ ഇവരെ സഹായിക്കുന്ന ഒന്നാണ്. 20 രൂപയുടെ നോട്ടുകൾ മുതൽ 500 രൂപ വരെയുള്ള എല്ലാ നോട്ടുകളിലും ഇത് നൽകിയിട്ടുണ്ടാവും. എന്നാൽ 10 രൂപ നോട്ടിൽ ഈ ചിഹ്നങ്ങളില്ല. 500 രൂപയുടെ നോട്ടിൽ ഇത് വൃത്താകൃതിയിലും, 100 രൂപയുടെ നോട്ടിൽ ഇത് ത്രികോണാകൃതിയിലും, 200 രൂപ നോട്ടില്‍ ഇത് H പോലെ ആകൃതിയിലും, 50 രൂപയുടെ നോട്ടില്‍ ഈ അടയാളം ഒരു ചതുരം പോലെയുമാണ് ഉണ്ടാകുക. ഈ അടയാളം നോക്കി ഇവ‍‌‌ർക്ക് പണത്തിന്റെ മൂല്യവും തിരിച്ചറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *