Your Image Description Your Image Description

സൗദിയിൽ നിയമലംഘനങ്ങള്‍ക്ക് ഉള്ള ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്ന് രാത്രി അവസാനിക്കും. സമയപരിധി കഴിഞ്ഞാല്‍ ഇളവ് ലഭിക്കില്ലെന്നു മാത്രമല്ല മുഴുവന്‍ പിഴത്തുകയും അടയ്‌ക്കേണ്ടിയും വരും.ഭാവിയില്‍ നിയമലംഘനങ്ങള്‍ തടയുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത ചട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.

അതേസമയം സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ ഉ​യ​ർ​ത്ത​ലി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ക്​​സ്​​റേ, ന്യൂ​ട്രീ​ഷ്യ​ൻ, ഫി​സി​യോ​തെ​റാ​പ്പി, ല​ബോ​റ​ട്ട​റി എ​ന്നീ ജോ​ലി​ക​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം സൗ​ദി പൗ​ര​രെ നി​യ​മി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന തീ​രു​മാ​ന​ത്തി​​ന്റെ ആ​ദ്യ​ഘ​ട്ട​മാ​ണ്​ ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *