Your Image Description Your Image Description

ദേശീയമാനദണ്ഡങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മീഡിയാ കൗൺസിൽ അധികൃതർ അറിയിച്ചു. അബുദാബിയിൽച്ചേർന്ന ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിലാണ് മീഡിയാ കൗൺസിൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം നിയന്ത്രണങ്ങൾ ലംഘിച്ച 9000-ത്തിലേറെ മാധ്യമ ഉള്ളടക്കങ്ങൾ നീക്കംചെയ്തതായും കൗൺസിൽ അറിയിച്ചു. രാജ്യത്തിനോ ജനങ്ങൾക്കോ ദോഷകരമായ മാധ്യമ ഉള്ളടക്കം പ്രചരിപ്പിക്കരുത്. ഉത്തരവാദിത്വമുള്ള മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് കർശനപരിശോധന തുടരുന്നത്. കൂടാതെ മാധ്യമമേഖലയിൽ ഉന്നതനിലവാരം വളർത്തിയെടുക്കലാണ് ലക്ഷ്യമെന്നും കൗൺസിൽ യോഗത്തിൽ അധികൃതർ വ്യക്തമാക്കി. മാത്രമല്ല, യുഎഇ നിവാസികളെക്കൂടി ഉൾപ്പെടുത്തി മാധ്യമ ഉള്ളടക്കം നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയപ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും കൗൺസിൽ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *