Your Image Description Your Image Description

യുഎഇ ഗതാഗത നിയമപ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹംവരെ പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു. അപകടകരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റും ചെയ്യും. ജീവനുംസുരക്ഷയും അപകടപ്പെടുത്തുന്നവിധം വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രാജ്യത്ത് 4,291 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

അപകടകരമായ ഡ്രൈവിങ്ങിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കാനായി വാഹനാപകടങ്ങളുടെ വീഡിയോകളും അധികൃതർ പങ്കുവയ്ക്കാറുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് നാശനഷ്ടങ്ങളുണ്ടാക്കുക, പൊതുസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക, ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുക, റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, അധികൃതർ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയൽ രേഖകൾ നൽകാതിരിക്കുകയോ തെറ്റായവിവരങ്ങൾ നൽകുകയോ ചെയ്യുക, അപകടശേഷം വാഹനം നിർത്താതെ പോവുക, ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനാപകടത്തിൽ മരണം സംഭവിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കടുത്തപിഴയും ജയിൽശിക്ഷയും നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *