Your Image Description Your Image Description

കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​രു​നാ​ഗ​പ്പ​ള്ളി പോലീസിന്റെ പിടിയിലായത് . പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ള​ന്ത​റ ജീ​ന ഭ​വ​നി​ല്‍ പ്രി​ൻ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2024 ന​വം​ബ​റി​ൽ ന​ട​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യു​മാ​യി ചേ​ർ​ന്ന് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യേ​യും സു​ഹൃ​ത്തി​നേ​യും​ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്രി​ൻ​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ് പ്ര​തി​ക​ളെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യെ ത​മി​ഴ്നാ​ട് ഹൊ​സൂ​റി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *