Your Image Description Your Image Description

കോയമ്പത്തൂർ : 2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്മാൻ , ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്.

സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസർവ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എൻഐഎ പറയുന്നത്.

സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *