Your Image Description Your Image Description

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​ മു​ത​ൽ പൊ​ടി​ക്കാ​റ്റ് വീ​ശുകയാണ്. കാ​ലാ​വ​സ്ഥാ മാ​റ്റം സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പൊ​ടി​ക്കാ​റ്റ് ആ​രം​ഭി​ച്ച​ത്. പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം ദൃ​ശ്യ​പ​രിധി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​മാ​ണ്. ത​ണു​പ്പി​ൽ​ നി​ന്ന് ചൂ​ടി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് പൊ​ടി​ക്കാ​റ്റി​ന്റെ​യും വ​ര​വ്. ഒ​രാ​ഴ്ച​ വ​രെ കാ​റ്റ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂടാതെ റോ​ഡി​ലെ കാ​ഴ്ച​വ​രെ മ​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും വാ​ഹ​ന യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അതേസമയം തി​ര​മാ​ല​ങ്ങ​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​നെ സ​മീ​പി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കൂടാതെ തി​ര​മാ​ല​ക​ൾ മൂ​ന്ന് അ​ടി​വ​രെ​യും അ​ക​ക്ക​ട​ലി​ൽ ഏ​ഴ് അ​ടി​വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ര​മാ​വ​ധി താ​പ​നി​ല 31 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​യി​രി​ക്കും. അ​സാ​ധാ​ര​ണ​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ തൊ​ഴി​ലു​ട​മ​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *