Your Image Description Your Image Description

ഫ്ലൈറ്റ് യാത്ര എന്നത് ഇന്നൊരു സർവസാധാരണമായ കാര്യമാണ്. ലക്ഷക്കണക്കിന് ആളുകൾ ദിവസേന വിമാനത്തിൽ യാത്ര ചെയ്യാറുണ്ട്. വിമാനയാത്രയിൽ ക്യാബിൻ ക്രൂ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാറുണ്ട്. അത്തരത്തിൽ എയർലൈൻ സുരക്ഷയെ കുറിച്ചുള്ള ഒരു ഫ്ലൈറ്റ് അറ്റൻഡറിന്‍റിന്‍റെ രസകരമായ പരാമർശമിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിനുള്ളിൽ ചിത്രീകരിച്ച ഒരു വീഡിയോയിൽ, ഒരു ക്യാബിൻ ക്രൂ അംഗം സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കുന്നത് കാണാം. പെട്ടെന്ന് അവർ നടപടിക്രമത്തിൽ ഒരു മാറ്റം വരുത്തി. അത് യാത്രക്കാരെ അമ്പരപ്പിക്കുകയും അവരിൽ പലരെയും ചിരിപ്പിക്കുകയും ചെയ്തു.

എമർജൻസി ഓക്സിജൻ മാസ്കുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ചതിന് ശേഷം, അവർ ഓക്സിജൻ മാസ്ക് എവിടെ നിന്നാണ് വരുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ യാത്രക്കാരോട് പറഞ്ഞു. വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അതിന് കൃത്യമായി ഉത്തരം നൽകിയത്. ആ സന്ദർഭത്തിലാണ് അവർ തമാശ രൂപേണ നിങ്ങളിൽ മൂന്ന് പേർക്ക് മാത്രമാണ് ഓക്സിജൻ ലഭിക്കാൻ പോകുന്നതെന്ന് പറഞ്ഞത്. ഇത് യാത്രക്കാരിൽ ചിരി പടർത്തുകയായിരുന്നു.

വിമാനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കായിരുന്നു അവരുടെ അടുത്ത ഉപദേശം. ഒരാൾ ആദ്യം മാസ്ക് ധരിക്കുകയും പിന്നീട് അവരോടൊപ്പമുള്ള കുട്ടികളെ സഹായിക്കുകയും ചെയ്യണമെന്ന അടിയന്തര പ്രോട്ടോക്കോൾ പരാമർശിച്ച് കൊണ്ട് അവർ പറഞ്ഞത്, ‘സ്ത്രീകളേ, നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു കുട്ടി പല ആകൃതിയിലും വലുപ്പത്തിലും വരാം. ഇവയിൽ ഒന്നിൽ കൂടുതൽ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, സാഹചര്യം വിലയിരുത്തുക. ആരായിരിക്കും അത്? നിങ്ങളുടെ പ്രിയപ്പെട്ടതിനെ മാത്രം തെരഞ്ഞെടുക്കുക.’ എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *