Your Image Description Your Image Description

കുവൈത്ത്: കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ഹവല്ലിയിൽ ഒരു സമഗ്ര സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ആണ് ക്യാമ്പയിന് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ.

അതേസമയം ട്രാഫിക്, ഓപ്പറേഷൻസ് സെക്ടറിലെ വിവിധ ഫീൽഡ് ഡിപ്പാർട്ട്‌മെന്റുകൾ ക്യാമ്പയിനിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, സെൻട്രൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ്, പ്രൈവറ്റ് സെക്യൂരിറ്റി സെക്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം ക്യാമ്പയിൻ്റെ വിജയത്തിനും സുരക്ഷാ ലക്ഷ്യങ്ങൾ നേടുന്നതിനും കാര്യമായ സംഭാവന നൽകിയെന്നും മന്ത്രാലയം എടുത്തു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *