Your Image Description Your Image Description

ജില്ലയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ മേഖലകളിൽ മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികളുടെ സംഗമം ‘സ്വന്തം നാട്ടിൽ ഒരു സംരംഭം’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന വ്യാവസായിക വിപ്ലവം ജില്ലയിൽ നടപ്പാക്കാൻ കഴിയുമെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. സംരംഭങ്ങൾ ആരംഭിക്കുമ്പോഴുള്ള പ്രധാന പ്രതിസന്ധി പെർമിഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമ പ്രശ്നങ്ങളാണ്. സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും കുറയും. ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന മുന്നേറ്റമുണ്ടാക്കാനും സൗകര്യങ്ങളും സമൃദ്ധിയും രാജ്യത്തുണ്ടാക്കാനും കഴിയുമെന്ന് പ്രവാസികൾ പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.

ഡെപ്യുട്ടി കലക്ടർ അൻവർ സാദത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.എ കരീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി അഷ്റഫ്, അബൂബക്കർ അരിമ്പ്ര, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാനലി പാലത്തിങ്ങൽ, അബ്ദുൽ അസീസ് വെങ്കിട്ട, പി.എം സലീം ഗ്രാവിറ്റി, മുഹമ്മദ് വേങ്ങര ചർച്ചയിൽ പങ്കെടുത്തു. എ.പി ഉണ്ണികൃഷ്ണൻ, ടി.പി.എം ബഷീർ, വി.കെ.എം ശാഫി, ശ്രീദേവി പ്രാക്കുന്ന്, ടി.പി ഹാരിസ്, വി.പി ജസീറ, സലീന, യാസ്മിൻ അരിമ്പ്ര, പി. ശഹർബാൻ എന്നിവർ നേതൃത്വം നൽകി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന ഹസീബ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *