Your Image Description Your Image Description

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ജിജികോ മെട്രോ സ്റ്റേഷന് പേരുമാറ്റം. ഈ മാസം 14 മുതൽ അൽ ഗർഹൂദ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും പേരെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ) അറിയിച്ചു.

കഴിഞ്ഞ മാസം ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്‌സ്‌ചേഞ്ച് എന്ന് പുനർനാമകരണം ചെയ്തിരുന്നു. മെട്രോ സ്റ്റേഷന് പുതിയ പേര് നൽകുന്നതിനുള്ള അവകാശങ്ങൾ സംബന്ധിച്ച കരാറിൽ ആർ‌ടി‌എ ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *