Your Image Description Your Image Description

ഖത്തറിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതൽ നടപടി എടുക്കാൻ നിർദേശം. പ്രത്യേകിച്ച്  കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ എന്നിവർ വാക്സീൻ എടുക്കുന്നത് രോഗപ്രധിരോധത്തിന് ഏറെ സഹായകരമാകും.ആർഎസ്‌വി ഒരു സാധാരണ വൈറസാണ്, ഇത് ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ഇതിന്റെ  ലക്ഷണങ്ങൾ.

ചുമയ്ക്കുന്നതിലൂടെയോ തുമ്മുന്നതിലൂടെയോ ഉള്ള ശ്വസന കണികകൾ വഴിയും, രോഗബാധിതരായ വ്യക്തികളുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വഴിയും ആർഎസ്‌വി പകരുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തുക, കൈകൾ ഇടയ്ക്കിടെ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക, സാധാരണയായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുക തുടങ്ങിയ പാലിക്കുന്നത് വൈറസ് പടരുന്നത് തടയാൻ സഹായിക്കും. ന്യുമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ഗുരുതരമായ ശ്വാസകോശ അണുബാധകൾ, ജീവന് ഭീഷണിയായ ശ്വസന പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ആർ‌എസ്‌വി കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *