Your Image Description Your Image Description

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. റിയാദിൽ വെള്ളിയാഴ്​ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്​. രാജ്യത്തി​ന്റെ മറ്റ്​ ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്​. തണുപ്പുകാലത്തിൽനിന്ന്​ വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാമാറ്റത്തി​ന്റെ സൂചനയായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പൊടിക്കാറ്റ്​ തുടരുമെന്ന്​ ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആകാശത്ത് പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് കാഴ്​ച പരിമിതപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്​ സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകി​. രാജ്യത്തുടനീളം വരും ദിവസങ്ങളിൽ തന്നെ താപനില ക്രമേണ ഉയരാനാണ്​ സാധ്യതയെന്നും എല്ലായിടത്തും 10 ഡിഗ്രി സെൽഷ്യസിന് മുകളിലായി കഴിഞ്ഞെന്നും കേന്ദ്രം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *