Your Image Description Your Image Description

ഓഫിസ് കെട്ടിടങ്ങളിലും അനുബന്ധ മേഖലയിലും സൗരോർജ പദ്ധതി നടപ്പാക്കി ദുബായ് ആർടിഎ. 22 കെട്ടിടങ്ങളിലാണ് സോളർ പാനലുകൾ സ്ഥാപിച്ചത്. ഇതുവഴി പ്രതിവർഷം 3.2 കോടി കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ഷെയ്ഖ അഹമ്മദ് അൽ ഷായ്ഖ് പറഞ്ഞു.

2050 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന കർമ പദ്ധതിക്കു സഹായകരമാണ് സൗരോർജ ഉൽപാദനമെന്നും ഷെയ്ഖ അഹമ്മദ് പറഞ്ഞു. അൽഖൂസ്, അൽ ഖവനീജ്, അൽ റൊവായാ ബസ് ഡിപ്പോകളിലും സത്വ, ഊദ് മേത്ത ബസ് സ്റ്റേഷനുകളിലും മുഹൈസിന ആർടിഎ വർക്ക്ഷോപ്പിലും മെട്രോ ഡിപ്പോകളിലുമാണ് സോളർ പാനലുകൾ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *