Your Image Description Your Image Description

അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ.സ്കൂൾ ഫീസ് 10 തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം രക്ഷിതാക്കൾക്ക് ആശ്വാസമാകും. പാഠപുസ്തകങ്ങളും യൂണിഫോമും മാറിയിട്ടില്ലെങ്കിൽ പുതിയതു വാങ്ങാൻ നിർബന്ധിക്കരുതെന്നും വ്യക്തമാക്കി.

ഇന്ന് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന ഇന്ത്യൻ സ്കൂളുകൾക്കും സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾക്കും നിയമം ബാധകമാണ്. സ്കൂൾ നിയമം പരിഷ്കരിച്ചത് സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായകമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. രണ്ടിലേറെ മക്കളുള്ള മാതാപിതാക്കൾക്ക് വിദ്യാഭ്യാസ വർഷത്തിൽ വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതാണ് പുതിയ നിയമം മൂലം ലഘൂകരിച്ചത്. എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നിയമം ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *