Your Image Description Your Image Description

ഖത്തറിലെ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും, പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും ഏപ്രിൽ 13 മുതൽ 15 വരെ കതാറയിൽ നടക്കും.

ന​ഹം അ​ൽ ഖ​ലീ​ജ് എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ട​ൽ പാ​ട്ട് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​വു​ന്ന ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോട്ടോഗ്രഫി മത്സരത്തിലൂടെ ഖത്തറി പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *