Your Image Description Your Image Description

തെന്നിന്ത്യൻ നടൻ യഷിന്റെ ജന്മദിനത്തിന് ബാനർ കെട്ടാ‍ൻ കയറിയ മൂന്ന് പേർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കർണാടകയിലെ ഗദഗ് ജില്ലയിലെ സുരനാ​ഗിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആരാധകരായ ഹനുമന്ത് ഹരിജൻ (24), മുരളി നടുവിനാമണി (20), നവീൻ ഗാജി (20) എന്നിവരാണ് മരിച്ചത്.സംഭവത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവർ ലക്ഷ്മേശ്വരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് യാഷിന്റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി ഇന്നലെ മുതൽ കർണാടകയിൽ ആരാധകർ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാ​ഗമായി സുരനാ​ഗിയിൽ യഷിന്റെ ആരാധകർ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെൻഷൻ വയർ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തിയത്. ബാനർ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേൽക്കുകയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും കൂടി പരിക്കേൽക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *