Your Image Description Your Image Description

ജിദ്ദ: സൗദിയിൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുന്ന 911 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ ആണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാർച്ച് മാസത്തെ മാത്രം കണക്കാണിതെന്ന് മന്ത്രാലയം അറിയിച്ചു. മക്കയിൽ നിന്ന് മാത്രം പത്തു ലക്ഷം കോളുകളാണ് ലഭിച്ചത്.

റിയാദ്, മക്ക, എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപറേഷൻസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധാരണ പൊതുജനം ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കാളുകൾ കൈകാര്യം ചെയ്തത്. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *