Your Image Description Your Image Description

ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ പികെ ശ്രീമതി നൽകിയ മാനനഷ്ട കേസിൽ ബിജെപി നേതാവ് പി ഗോപാലകൃഷ്ണൻ പരസ്യമായി ശ്രീമതി ടീച്ചറിനോട് മാപ്പ് പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ ആവേശം ഉയർന്നപ്പോൾ ഗോപാലകൃഷ്ണൻ വിളിച്ചുപറഞ്ഞ ചില കാര്യങ്ങളാണ് വിവാദമായി മാറിയത്. അതിൽ മാനസിക ബുദ്ധിമുട്ട് നേരിട്ട ശ്രീമതി ടീച്ചർ പരാതിയുമായി കോടതിയെ സമീപിക്കുകയാണ് ഉണ്ടായത് എന്നാൽ കോടതി മുറിക്കുള്ളിൽ വച്ച് ശ്രീമതി ടീച്ചറിനോട് മാപ്പുപറഞ്ഞ ഗോപാലകൃഷ്ണൻ പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും പരസ്യമായി മാപ്പ് പറഞ്ഞു. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.രാഷ്ട്രീയമായി വലിയ അന്തരം ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിലുണ്ട് എന്നിരുന്നാലും ഒരു പൊതുപ്രവർത്തക എന്നും രാഷ്ട്രീയക്കാരെ എന്ന നിലയിലും ഉള്ള ശ്രീമതി ടീച്ചറിന്റെ പ്രായവും അനുഭവസമ്പത്തും വച്ച് അവരോട് പറഞ്ഞ കാര്യങ്ങൾ അതിരു കടന്നുപോയി എന്നും അതിൽ താൻ ഖേദിക്കുന്നുണ്ട് എന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചർക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ അന്ന് പറഞ്ഞിരുന്നു .സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘തെളിവുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു അതേസമയം ഗോപാലകൃഷ്ണനെ കേസിൽ ഉൾപ്പെടുത്തി ജയിലിൽ ഇടണമെന്നോ നിയമം നടപടികളുമായി മുന്നോട്ടു പോകണമെന്നോ താൻ ഉദ്ദേശിച്ചിരുന്നില്ല എന്നും ചാനൽ ചർച്ചയ്ക്കിടെ നടത്തിയ അപകീർത്തിപ്പെടുത്തൽ തന്നെയും തന്റെ മകനെയും കുടുംബത്തെയും ഒന്നടങ്കം മനോവിഷമത്തിൽ ആക്കി എന്നും അത് മനസ്സിലാക്കി തിരുത്താൻ ഉള്ള ബോധം ഗോപാലകൃഷ്ണൻ ഉണ്ടാകണമെന്ന് കരുതി മാത്രമാണ് കേസുമായി മുന്നോട്ടു പോയതെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി. ഗോപാലകൃഷ്ണനോട് വ്യക്തിപരമായി യാതൊരുവിധ സ്പർദ്ധയും ഇല്ല എന്നും അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ കുറ്റബോധത്തിന്റെ പേരിൽ മാപ്പ് കൊടുക്കുന്നു എന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പ്രതികരിച്ചു.എന്തുതന്നെയായാലും അപകീർത്തിപരമായ പരാമർശങ്ങൾ ചാനൽ ചർച്ചയിൽ വന്നിരുന്ന പറയുന്നവർക്കൊക്കെ ഇതൊരു തന്നെയാണ്. ശ്രീമതി ടീച്ചർക്ക് എതിരെ പറഞ്ഞ ആരോപണം അന്ന് വൻ വിവാദമായി മാറുകയും ശ്രീമതി ടീച്ചറും മകനും സംശയത്തിന്റെ നിഴലിൽ ആവുകയും ചെയ്തിരുന്നു. രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ വേണ്ടി കരുതി കൂട്ടിയുള്ള വലത് ബിജെപി രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടി തന്നെയായിരിക്കുകയാണ് ഈ മാപ്പുപറച്ചിൽ. രേഖ ചോദിച്ചപ്പോൾ കൈരേഖ കാണിച്ചു കൊണ്ട് പറഞ്ഞതൊക്കെ വെറും അപ്പോൾ അപകീർത്തിപ്പെടുത്തൽ മാത്രമായി മാറി. ഗോപാലകൃഷ്ണന്റെ മാപ്പുപറസിൽ ഒരുതരത്തിൽ ബിജെപി പ്രസ്ഥാനത്തിന് തന്നെ ഏറ്റ വലിയ നാണക്കേടാണെന്ന് പറയാതെ വയ്യ

Leave a Reply

Your email address will not be published. Required fields are marked *