Your Image Description Your Image Description

മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന തന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷൻ തിരക്കിലാണ് നടി കാജൽ അഗർവാൾ. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്വാല നിർമ്മിച്ച ചിത്രത്തിൽ സൽമാൻ ഖാനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുംബൈയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ, കാജൽ തന്റെ ഗ്ലാമറസ് വസ്ത്രത്തിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റൈൻസ്റ്റോൺ കൊണ്ട് അലങ്കരിച്ച സ്പാഗെട്ടി സ്ട്രാപ്പുകളും, നീളമുള്ള കറുത്ത ക്ലോത്തിൽ, മനോഹരമായി ജോടിയാക്കിയ ഒരു ചതുരാകൃതിയിലുള്ള നെക്ക്‌ലൈനും ധരിച്ച് തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ ഇതോടെ വൈറൽ ആയി കഴിഞ്ഞു.

കഴിഞ്ഞ ദിവസം, തന്റെ ട്രെയിലർ ലോഞ്ച് ദിന ഫോട്ടോഷൂട്ടിൽ നിന്നുള്ള അതിശയകരമായ ചിത്രങ്ങൾ “ആ സായാഹ്നം…@retrofete @dior @roger_dubuis #Sikandar.” എന്ന അടിക്കുറിപ്പോടെയാണ് ആരാധകർക്ക് നടി സമ്മാനിച്ചത്.

ചിത്രങ്ങൾ പങ്കുവെച്ചയുടനെ, ആരാധകരുടെ പോസിറ്റീവ് കമന്റുകളാൽ നിറയുകയാണ് പോസ്റ്റ്.ഒരു വലിയ ഇടവേളയ്ക്ക് ശേഷം സൽമാൻ ഖാൻ ഈദ് റിലീസുകളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമായാണ് ‘സിക്കന്ദർ’ വരുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ വലിയ ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ കാജലിനെ കൂടാതെ ശർമൻ ജോഷി, പ്രതീക് ബബ്ബർ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

ഏപ്രിൽ 25 ന് റിലീസ് ചെയ്യുന്ന തെലുങ്ക് ഫാന്റസി ഡ്രാമ ചിത്രമായ കണ്ണപ്പയാണ് കാജൽ അഗർവാളിന്റെ ഇനി ഇറങ്ങാനുള്ള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *