Your Image Description Your Image Description

: ശീതകാല സമാനമായ അന്തരീക്ഷത്തിലേക്ക് മാറി സൗദി അറേബ്യ. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും സൗദിയിലെ അസ്ർ മേഖലയുടെ ഭൂപ്രകൃതി ആകെ മാറി. മഴയോടൊപ്പം ശക്തമായ കാറ്റും വീശിയതോടെ പർവ്വത പ്രദേശങ്ങളും റോഡുകളുമെല്ലാം ആലിപ്പഴ വീഴ്ചയില്‍ മൂടി ശൈത്യ സമാനമായ ഭൂപ്രദേശമായി. അബഹയിലും അൽ സൗദ, തബാക്ക്, ബിലാമർ, ഖാമിസ് മുശൈത്, അഹദ് റാഫിദ, സറാത് അബിദ, അൽ-ഹരാജ, തനോമ, അൽ നമസ്, ബൽഖൺ എന്നിവയുൾപ്പെടെ പരിസര പ്രദേശങ്ങളിലും കാറ്റ് വീശിയിരുന്നു.

മേഖലയിലെ തുറസ്സായ പ്രദേശങ്ങളിലും പർവ്വത ശിഖരങ്ങളിലും ആലിപ്പഴം അടിഞ്ഞ് കൂടിയാണ് മഞ്ഞ് മൂടിയ പോലുള്ള അന്തരീക്ഷമായത്. വെള്ള പുതപ്പ് വിരിച്ച അസ്ർ പ്രദേശത്തിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരുന്നു. വളരെ അപൂർവ്വമായി മാത്രമാണ് അന്തരീക്ഷം ഇത്തരത്തിൽ മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *