Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എയർപോർട്ട് റിംഗ് റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ഒരു മരണം ഉണ്ടായതായി ജനറൽ ഫയർഫോഴ്‌സ് റിപ്പോർട്ട് ചെയ്തു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു വാഹനത്തിന് തീപിടിക്കുകയും തുടർന്ന് സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ ഇടപെട്ട് തീയണക്കുകയും ചെയ്തു.

സംഭവം വേഗത്തിൽ കൈകാര്യം ചെയ്ത് നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമന സേന സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷം കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *