Your Image Description Your Image Description

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അസാം സ്വദേശികളായ ബീരേന്ദ്രകുമാർ, വിജയകുമാർ, സുന്ദർദേവ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബീരേന്ദ്രകുമാർ, വിജയകുമാർ എന്നിവരുടെ നില ഗുരുതരമാണ്.

ഇന്നലെ വൈകിട്ട് 2.15 ഓടെയായിരുന്നു അപകടം. പാൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്ത് അലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് 50 മീറ്റോളം നീളത്തിൽ ഇടിയുകയായിരുന്നു. ഈ സമയം 20 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ മൂന്ന് മീറ്ററോളം താഴ്ചയിൽ നിന്ന് റീട്ടെയിനിംഗ് വാളിന്റെ കോൺക്രീറ്റിനുള്ള കമ്പി കെട്ടുകയായിരുന്നു. മണ്ണിടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ മണ്ണ് ഉയരത്തിൽ കെട്ടിനിറുത്തിയിരുന്ന റീട്ടെയിനിംഗ് വാളിന്റെ കമ്പികളിലേക്ക് പതിച്ചു. ഈ കമ്പികൾ ബീരേന്ദ്രകുമാറിന്റെയും വിജയകുമാറിന്റെയും തലയിൽ പതിക്കുകയായിരുന്നു. ഓടി മാറുന്നതിനിടയിൽ മണ്ണ് ശരീരത്തിൽ വീണാണ് സുന്ദർലാലിന് പരിക്കേറ്റത്. പരിക്ക് സാരമല്ലാത്തതിനാൽ പിന്നീട് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *