Your Image Description Your Image Description

തിരുവനന്തപുരം: ആരോഗ്യ,പരിസ്ഥിതി സംരക്ഷണത്തിന് തുല്യപ്രധാന്യം നൽകി നഗരസഭയുടെ ബഡ്‌ജറ്റ്.ക്യാൻസർ മഹാമാരിയായി പടരുമ്പോൾ, വേഗത്തിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിൽ സൗജന്യ ക്യാൻസർ രോഗനിർണയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നതാണ് മുഖ്യപ്രഖ്യാപനം. ഇതോടൊപ്പം നഗരത്തെ കാർബൺ ന്യൂട്രലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ,സബ്സിഡി അനുവദിക്കുമെന്നതും ഡെപ്യൂട്ടി മേയർ കെ.രാജു അവതരിപ്പിച്ച 2025-26ലെ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനത്തിലുണ്ട്.

മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 2185.99 കോടി രൂപയുടെ വരവും 1928.34 കോടി രൂപയുടെ ചെലവും 257.64 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി 77 കോടിയും സീറോ കാർബൺ ട്രിവാൻഡ്രം പദ്ധതിക്കായി 100കോടിയും നീക്കിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *