Your Image Description Your Image Description

സൗദി അറേബ്യയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയ പ്രവാസി ഡോക്ടർ പിടിയിൽ.റിയാദിലെ ഒരു സ്വകാര്യ ആരോ​ഗ്യ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമവും ആരോ​ഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചതിനാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഇയാളെ പിടികൂടിയത്.

രോ​ഗികളുടെ അന്തസ്സിനോ സമൂഹത്തിനോ ഹാനികരമായ യാതൊരു വിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോ​ഗ്യ സംരക്ഷണ പ്രവർത്തകരോ ഏതെങ്കിലും ആരോ​ഗ്യ സ്ഥാപനങ്ങളോ അവരുടെ അധികാരം ദുരുപയോ​ഗം ചെയ്യുന്ന തരത്തിൽ പ്രവർത്തിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *