Your Image Description Your Image Description

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്.പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന വ്യാജേന, വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

നിയമാനുസൃത സംഘടനകളെ അനുകരിക്കുന്ന വ്യാജ ചാരിറ്റി ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി. സമ്മാനങ്ങൾ നേടിയെന്ന് ഇരകളെ വിശ്വസിപ്പിച്ച് കൊണ്ട് പ്രതിഫലം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പണമടയ്ക്കുന്നതിനോ, വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനോ ഇരകളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതായി അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *