Your Image Description Your Image Description

കൊ​ല്ലം: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക​ഞ്ചാ​വു​മാ​യി കൊ​ല​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ പ്ര​തി​യും പി​ടി​യി​ൽ. 27.148 ഗ്രാം ​നൈ​ട്രോ​സെ​പ്പാം, 380 ടൈ​ഡോ​ൾ ഗു​ളി​ക​ക​ൾ എ​ന്നി​വ​യു​മാ​യി കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ഉ​ദ​യ​മാ​ർ​ത്താ​ണ്ഡം പു​തു​വ​യ​ൽ പു​ര​യി​ടം രാ​ജീ​വാ​ണ്​ (39) ​എ​ക്​​സൈ​സി​ന്‍റെ​ പി​ടി​യി​ലാ​യ​ത്.

കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച്​ പു​റ​ത്തി​റ​ങ്ങി​യ കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി ആ​റ്റു​കാ​ൽ പു​റ​മ്പോ​ക്കി​ൽ സി​യാ​ദ് (40) 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി​യി​ലാ​യി.

ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്റ്റേ​റ്റ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ കൊ​ല്ലം എ​ക്​​സൈ​സ് ന​ട​ത്തി​യ ഷാ​ഡോ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി​ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ രാ​ജീ​വ് പി​ടി​യി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *