വാരാന്ത്യത്തിൽ ഖത്തറിൽ മഴമുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം.വരും ദിവസങ്ങളിൽ ചൂട് പതിയെ കൂടുമെന്നും അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വാരാന്ത്യ റിപ്പോർട്ട് പ്രകാരം അന്തരീക്ഷ താപനില 23 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വാരാന്ത്യങ്ങളിൽ പകൽ സമയത്ത് താരതമ്യേന ചൂടുള്ളതും മേഘാവൃതവുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.