Your Image Description Your Image Description

പിണറായി സർക്കാരുടെ പിടിപ്പുകേടാണ് ആശാവർക്കർമാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് ചാണ്ടി ഉമ്മൻ. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ്സിൽ സംസാരിച്ച ശേഷം മലയാളം എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. നിരുത്തരവാദിത്തപരമായ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ആശമാർക്ക് വേതനം കൂട്ടി നൽകാത്തതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കേന്ദ്രസർക്കാരിനെ ഒരു തരത്തിലും വിമർശിച്ചിട്ടില്ല. ആശമാരെ പിരിച്ചുവിടുമെന്ന് പറഞ്ഞത് ആരാണ് എന്ന് ചോദിച്ച അദ്ദേഹം സംസ്ഥാനസർക്കാർ അല്ലേ പറഞ്ഞത് അപ്പോൾ ആശമാരെ പിരിച്ചുവിടാനുള്ള അധികാരം വരെ സംസ്ഥാന സർക്കാരിനാണെങ്കിൽ അവർക്ക് വേണ്ട ആനുകൂല്യങ്ങൾ കൊടുക്കേണ്ട ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ് എന്നും സംസ്ഥാന സർക്കാർ അതിൽ നിന്ന് മാറി നിന്നതുകൊണ്ട് കേന്ദ്രസർക്കാരുടെ തലയിൽ കുറ്റം ആരോപിക്കുകയാണ് എന്നും പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വാദങ്ങളെയെല്ലാം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ. കേന്ദ്രസർക്കാർ ഈ കാര്യത്തിൽ ഒരുതരത്തിലും ഉത്തരവാദികളല്ല എന്ന് പറഞ്ഞുകൊണ്ട് കണ്ണടച്ചിരുട്ടാക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ യുവ നിരയും എന്ന് ഇതോടെ ഉറപ്പായി. കോൺഗ്രസിന്റെ അന്തർധാരയിൽ ബിജെപി അനുഭവമാണ് നിലനിൽക്കുന്നത് എന്നുള്ളതിന്റെ ഉറപ്പുതന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ. സംസ്ഥാന സർക്കാരിനെ മാത്രം കുറ്റം പറഞ്ഞു കൊണ്ട് കേന്ദ്രസർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള രാഹുൽമാൻകൂട്ടത്തിന്റെ ഉൾപ്പടെയുള്ള വാക്കുകൾക്ക് അനുഭവം പുലർത്തുന്ന തരത്തിലുള്ള ചാണ്ടി ഉമ്മന്റെ നിലപാട് സംസ്ഥാന സർക്കാർ ആശമാർക്ക് നൽകുന്ന വിഹിതവും ഇപ്പോൾ അനുവദിച്ച ആനുകൂല്യങ്ങളും ഒക്കെ വിസ്മരിച്ചുകൊണ്ടുള്ളതായിരുന്നു.നാളെ മുതൽ ആശാമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഇരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ചാണ്ടിന്റെ വാക്കുകൾ ഏറെ വിലയുള്ളത് ആണ്. സംസ്ഥാന സർക്കാർ മാത്രം കേന്ദ്രസർക്കാരിന്റെ നെറികേട്ടന് ചോദ്യംചെയ്യുമ്പോൾ കോൺഗ്രസ് നേതൃത്വം മൗനം ഭുജിക്കുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ ഇകഴ്ത്താൻ ബിജെപി സർക്കാരിന് കുടപിടിക്കുകയും ചെയ്യുന്നതാണ് കേരളത്തിന്റെ ഈ തകർച്ചയ്ക്ക് കാരണം .ഇതിനോടൊപ്പം തന്നെ ഇനി മൂന്നാം ഭരണം കേരളത്തിൽ പിണറായി വിജയൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പിണറായി വിജയൻ കൊറോണ എന്ന മഹാമാരിയുടെ പിൻബലത്തിൽ അധികാരത്തിൽ വന്ന ആളാണെന്നും ഇപ്പോൾ കൊറോണ ഇല്ലാത്തതു കൊണ്ട് തന്നെ പിണറായി അധികാരത്തിൽ വരുന്ന കാര്യം ചിന്തിക്കേണ്ട എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. എന്നാൽ ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ ഇത്രയും കാലം അധികാരം കൈയാണിരുന്ന കോൺഗ്രസുകാർ എങ്ങനെ ബിജെപിയോട് ദയനീയമായി പരാജയപ്പെട്ടു എന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർക്കില്ല. കേരളത്തിൽ ഒരു കൊറോണയെ കൗട്ടു പിടിച്ചാണ് പിണറായി അധികാരത്തിൽ വന്നതെങ്കിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വന്നതിന് ഏത് മഹാമാരിയെയും ദുരന്തത്തെയും ആണ് നിങ്ങൾ ചൂണ്ടി പറയാൻ പോകുന്നത്. കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകളുടെ തന്നെയാണ് കോൺഗ്രസിന് കേരളത്തിൽ ഭരണം കിട്ടാത്തതിന്റെ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *