Your Image Description Your Image Description

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പിണറായി വിജയൻ ജയിച്ചത് ജനങ്ങളുടെ വോട്ടു കൊണ്ടല്ല ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടിട്ടാണ് എന്ന് പറയുകയാണ് മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ കോൺഗ്രസിന്റെ യുവ നേതാക്കളിൽ ഒരാളുമായ ചാണ്ടി ഉമ്മൻ. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മലങ്കര സഭയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസവും ലഹരി വിരുദ്ധ സദസ്സും എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മലയാളം എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ രണ്ടാമതും അധികാരത്തിൽ വന്നത് കൊറോണ എന്ന മഹാമാരിയെ കൂട്ടുപിടിച്ചു കൊണ്ടാണ് എന്നും അതുകൊണ്ട് ഇനി ഒരു അധികാരം പ്രതീക്ഷിക്കേണ്ട എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. കൊറോണയെ പെരുപ്പിച്ചു കാട്ടിയും കൊറോണയെ പല ആളുകൾ തുരത്തുന്ന കാര്യത്തിലുള്ള ഗവൺമെന്റിന്റെ ക്രിയാത്മക നടപടികളെ പുകഴ്ത്തിയും ജനങ്ങൾക്കിടയിൽ രക്ഷകരായി വേഷം കെട്ടിക്കൊണ്ട് പിണറായി വോട്ടു പിടിച്ചു എന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രങ്ങളെയും വൻകിട രാഷ്ട്രങ്ങളെയും ഒരേപോലെ പിടിച്ചിരുത്തിയ
കൊറോണ പിണറായിയുടെ സൃഷ്ടിയാണ് എന്ന് എങ്ങനെയാണ് കോൺഗ്രസുകാർക്ക് വാദിക്കാൻ കഴിയുന്നത് എന്ന് അറിയില്ല. കൊറോണ പിണറായിയുടെ സൃഷ്ടിയാണെങ്കിൽ പിന്നെ അതിനെ വേണ്ട വാക്സിൻ എന്തിനാണ് കേന്ദ്രസർക്കാർ വിതരണം ചെയ്തത്? അതുകഴിഞ്ഞ് കേരളത്തിലും ലോകം മുഴുവനും കോടിക്കണക്കിന് ആൾക്കാർ മരിച്ചുവീണ കൊറോണ എങ്ങനെയാണ് പിണറായിയുടെ സൃഷ്ടിയാവുന്നത്? ഇതൊന്നുമല്ലെങ്കിൽ കൊറോണയുടെ പേരിലാണ് സംസ്ഥാന സർക്കാർ ഇപ്പോഴും അധികാരത്തിരിക്കുന്നത് എങ്കിൽ എന്തുകൊണ്ട് അതിനെക്കാൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കോൺഗ്രസ്നു കഴിയുമെന്ന വിശ്വാസം പൊതുജനങ്ങൾക്ക് ഉണ്ടായില്ല. അത് പൊതുജനത്തിന് കോൺഗ്രസ് നേതൃത്വത്തിലുള്ള വിശ്വാസക്കുറവ് തന്നെയല്ലേ? വിശ്വാസക്കുറവ് ഒരു മേഖലയിൽ മാത്രമല്ല എല്ലാം മേഖലയിലും കോൺഗ്രസ് നേതൃത്വത്തിനോട് പൊതുജനനത്തിനുണ്ട് .പൊതുജനത്തിനുണ്ടായ വിശ്വാസ കുറവ് തന്നെയാണ് 10 വർഷമായി കോൺഗ്രസ് നേതൃത്വത്തിന് പിന്നാമ്പുറത്ത് ഇരിക്കേണ്ടി വന്ന ഗതികേടിന് കാരണം. ലഹരി സദസ്സിൽ സംസാരിക്കവേ കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം തടയാൻ നല്ല വഴി കായിക പരമായി അധ്വാനമുള്ള കായിക പ്രവർത്തനങ്ങളിലേക്ക് പുതിയ തലമുറയെ തിരിച്ചുവിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ ഉള്ള ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കവേ കേരളവും പഞ്ചാബും ലഹരിയുടെ കാര്യത്തിൽ കൈയിൽനിന്ന് പിടിതപ്പി പോയ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കർണാടകയെ ആ അവസ്ഥയിലേക്ക് തള്ളി വിടാൻ അവിടത്തെ ഭരണകൂടം തയ്യാറാല്ല എന്ന് പറഞ്ഞു എന്നും കൂട്ടിച്ചേർത്തു. സ്വന്തം മണ്ഡലത്തിൽ കായിക പ്രവർത്തനങ്ങളിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ വേണ്ടി അദ്ദേഹം നടപ്പിലാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചും അതിന് വേണ്ടി ചിലവഴിച്ച തുകയെക്കുറിച്ചും ചാണ്ടി ഉമ്മൻ വാചാലനായി. സ്വന്തം മണ്ഡലത്തിൽ രണ്ട് നീന്തൽകുളങ്ങളും കളിസ്ഥലങ്ങളും ഉൾപ്പെടെ നവീകരിക്കാനും പ്രവർത്തനസജ്ജമാക്കുവാനും വേണ്ടി ഇത്രയും പ്രവർത്തിച്ചു എന്നും വിദേശരാജ്യങ്ങളെ അനുകരിച്ച് നമ്മുടെ നാടും ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകുന്നത് വഴി ലഹരികൾ നിന്ന് പുതുതാലും ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാരണം കോൺഗ്രസ് പ്രവർത്തകരുടെ ഇത്തരം ആശയങ്ങൾക്ക് ഇവിടെ പ്രാധാന്യം ലഭിക്കുന്നില്ല എന്നും സർക്കാരിന്റെ ഇത്തരം പിടിപ്പുകേട് ലഹരിയിലേക്ക് പുതുതലമുറയെ തള്ളിവിടുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. കൊറോണയും നിപ്പയും മാറിനിൽക്കുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസ് നേതൃത്വത്തിന് കേരളത്തിന്റെ അധികാരം പിടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഇനി എന്തിനെയാണ് കുറ്റം പറയാൻ പോകുന്നത്. സമ്മതിക്കുമ്പോൾ കാലാവസ്ഥയും സാഹചര്യങ്ങളെയും കുറ്റം പറഞ്ഞുകൊണ്ട് മറച്ചുവെക്കുന്നത് എന്തൊരു നാണക്കേടാണ്. കോൺഗ്രസുകാരോട് ഈ അവസരത്തിൽ ഒരൊറ്റ ചോദ്യo കൊറോണയും സുനാമിയും ഒന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഡൽഹിയുടെ ആധികാരം ബിജെപിക്കാർ കൊണ്ടുപോയത്.? അതും ഇനി പിണറായിയുടെ മായാജാലം ആണെന്ന് പറയുമോ കോൺഗ്രെസ്സെ?

Leave a Reply

Your email address will not be published. Required fields are marked *